നടപടി വേണം: മഹിളാമോര്‍ച്ച

Wednesday 9 November 2016 11:25 pm IST

കൊച്ചി: സ്ത്രീ സുരക്ഷ ഉറപ്പ് വരുത്തേണ്ടവരാണ് ഭരണത്തിന്റെ മറവില്‍ സ്ത്രീകള്‍ക്കെതിരെ അതിക്രമങ്ങള്‍ കാട്ടുന്നതെന്ന് മഹിളാമോര്‍ച്ച സംസ്ഥാന അധ്യക്ഷ രേണു സുരേഷ്. മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാകേണ്ട കേരളത്തില്‍ ഇത്തരം സംഭവങ്ങള്‍ നടക്കുന്നത് നാണക്കേടാണ്. വടക്കാഞ്ചേരി സംഭവത്തോട് പ്രതികരിക്കുകയായിരുന്നു. കേസില്‍ പെട്ട നേതാവ് ഇപ്പോഴും കൗണ്‍സിലര്‍ ആണ്. ഒന്നുകില്‍ സ്വയം രാജിവെക്കണം അല്ലെങ്കില്‍ പാര്‍ട്ടി പുറത്താക്കണം, രേണു ആവശ്യപ്പെട്ടു. മുഖ്യമന്ത്രി നടപടി സ്വീകരിച്ചില്ലെങ്കില്‍ മഹിളാമോര്‍ച്ച പ്രതിഷേധപരിപാടികള്‍ സംഘടിപ്പിക്കുമെന്നും രേണു സുരേഷ് പ്രസ്താവിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.