പയ്യന്നൂര്‍: അന്നൂരിലെ ബിഎംഎസ് പ്രവര്ത്തകന് രാമചന്ദ്രനെ അര്‍ദ്ധരാത്രി വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ എട്ട് സിപിഎം പ്രവര്‍ത്തകരെ പ്രതിചേര്‍ത്ത് അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു. അന്വേഷണ ഉദ്യോഗസ്ഥനായ ശ്രീകണ്ഠപുരം സിഐ വി.വി.ലതീഷാണ് പയ്യന്നൂര്‍ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഇന്നലെ കുറ്റപത്രം സമര്‍പ്പിച്ചത്. സിപിഎം പ്രവര്‍ത്തകരായ ടിസിവി നന്ദകുമാര്‍, റിജു, ഗിരീഷ്, റിനീഷ്, ശ്രീജിത്ത്, രഹനേഷ്, നിഷാദ്, പ്രശോഭ് എന്നിവരെ ഉള്‍പ്പെടുത്തിയുള്ള കുറ്റപത്രമാണ് നല്‍കിയിട്ടുള്ളത്. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട എം.വി.രജിത്തിനെ ഒഴിവാക്കി അന്വേഷണ സംഘം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. സിപിഎം സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ഇയാളെ ഒഴിവാക്കിയതെന്ന് നേരത്തെ പരാതി ഉയര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: