കണ്ണൂര്‍: സബ് ജയിലിലെ തടവുകാരന് ജയില്‍ സൂപ്രണ്ട് ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരെ അക്രമിച്ച് പരിക്കേല്‍പ്പിച്ചു. കഞ്ചാവ് കേസില്‍ റിമാന്റ് തടവുകാരനായ മണ്‍സൂര്‍ (31) ആണ് ഉദ്യോഗസ്ഥരെ അക്രമിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം കുളിക്കാന്‍ പോകുന്നതിനിടെയായിരുന്നു സംഭവം. അക്രമത്തില്‍ ജയില്‍ സൂപ്രണ്ട് കെ.വി.രവീന്ദ്രനാഥ്, ജിവനക്കാരായ സന്തോഷ്, സജിത്ത്, വിജേഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: