കണ്ണൂര്‍: മലയാളം ശ്രേഷ്ഠഭാഷാ വാരാചരണത്തിന്റെ ഭാഗമായി സംസ്ഥാന പുരാരേഖാ വകുപ്പ് നടത്തുന്ന ഭാഷാ സമ്മേളനം 11 മുതല്‍ 14 വരെ കണ്ണൂര്‍ എസ്എന്‍ കോളേജില്‍ നടക്കും. 11 ന് ഉച്ചക്ക് 2.30 ന് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി പരിപാടി ഉദ്ഘാടനം ചെയ്യും. പി.കെ.ശ്രീമതി എംപി അധ്യക്ഷത വഹിക്കും. കെ.കെ.രാഗേഷ് എംപി സെമിനാര്‍ ഉദ്ഘാടനം ചെയ്യും. ചരിത്ര പ്രദര്‍ശനോദ്ഘാടനം മേയര്‍ ഇ.പി.ലത ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷ് രേഖാ സംരക്ഷണ ക്ലിനിക് ഉദ്ഘാടനം ചെയ്യും. മുരുകന് കാട്ടാക്കട മുഖ്യ പ്രഭാഷണം നടത്തും. ജില്ലാ കലക്ടര്‍ മീര്‍മുഹമ്മദ് അലി, കൗണ്‍സില്‍മാരായ എന്‍.ബാലകൃഷ്ണന്, കെ.പി.സീന, എ.പി.അജിത, ബിജെപി ജില്ലാ വൈസ്പ്രസിഡണ്ട് കെ.രാധാകൃഷ്ണന്, എം.പ്രകാശന് തുടങ്ങിയവര്‍ സംസാരിക്കും. ഡോ.കെ.അജയകുമാര്‍, ഡോ.എന്‍.സാജന്, എന്‍.പി.ഷനോജ്, ശിവദാസന്‍ തിരുമംഗലത്ത് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: