ന്യൂയോര്‍ക്ക്: പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ തോല്‍വി വേദനാജനകമാണെന്നു ഹിലാരി ക്ലിന്റണ്. ന്യൂയോര്‍ക്ക് ഹോട്ടലില്‍ നടത്തിയ പ്രസംഗത്തിലാണ് ഹിലാരി തന്റെ തോൽവിയെക്കുറിച്ച് വാചാലയായത്.
അമേരിക്കയെ മുന്നോട്ടുനയിക്കാന്‍ ട്രംപിനു തുറന്ന മനസോടെ അവസരം നൽകണം. നിയമവാഴ്ച, തുല്യ അവസരം, ആരാധനാ സ്വാതന്ത്ര്യം എന്നിവ എന്തുവിലകൊടുത്തും പരിരക്ഷിക്കണമെന്നും ഹിലാരി ആവശ്യപ്പെട്ടു..
വിജയവും തിരിച്ചടിയും ഉണ്ടാകും. ചില തിരിച്ചടികള്‍ വേദനാജനകമാണ്. ശരിയെന്നു വിശ്വസിക്കുന്ന കാര്യങ്ങള്‍ക്കുവേണ്ടി എന്നും പോരാടിയിരുന്നു. നിങ്ങളുടെയെല്ലാം ജീവിതത്തിലും ഇതുപോലെ ജയവും പരാജയവും ഉണ്ടാകാം. അപ്പോഴും സത്യത്തിനുവേണ്ടിയുള്ള പോരാട്ടം ഉപേക്ഷിക്കരുതെന്നും ഹിലാരി പറഞ്ഞു.
വനിതാ പ്രസിഡന്റ് എന്ന മോഹം നടപ്പായില്ല. എന്നാല്‍, വിചാരിക്കുന്നതിലും വേഗം ഒരു വനിതാ പ്രസിഡന്റ് ഉണ്ടാകുമെന്നുതന്നെയാണ് കരുതുന്നതെന്നും ഹിലാരി കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: