നെല്ലിന്റെ സംഭരണ വില; സര്‍ക്കാര്‍ വഞ്ചിച്ചുവെന്ന് കര്‍ഷകര്‍

Thursday 10 November 2016 12:34 pm IST

പാലക്കാട്: നെല്ലിന്റെ സംഭരണ വിലയുടെ കാര്യത്തില്‍ ഇടതു സര്‍ക്കാരും തങ്ങളെ വഞ്ചിച്ചുവെന്ന് കര്‍ഷകരും കര്‍ഷക സംഘടനകളും. സംഭരണവില ഒരു രൂപ കൂട്ടിയത് താത്കാലികആശ്വാസമാകുമെങ്കിലും ഉദ്ദേശിച്ച വര്‍ധന ഉണ്ടായില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. കിലോയക്ക് 25 രൂപയെങ്കിലും ലഭിച്ചാലേ പിടിച്ചു നില്‍ക്കാന്‍ കഴിയൂ എന്നാണ് കര്‍ഷകര്‍ പറയുന്നത്.മഴ പെയ്യാത്തത് കര്‍ഷകരെ ആശങ്കയിലാക്കുന്നുണ്ട്. അണക്കെട്ടുകളിലും വെള്ളമില്ലാത്തത് രണ്ടാംവിളയെ ദോഷകരമായി ബാധിക്കുമെന്ന് കൃഷി വകുപ്പ് തന്നെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇടതുപക്ഷ സര്‍ക്കാര്‍ നെല്ലിന് കിലോയ്ക്ക് 40 പൈസ കൂട്ടിയത് അപര്യാപ്തമാണെന്ന് കര്‍ഷകമോര്‍ച്ച ജില്ലാ അധ്യക്ഷന്‍ കെ.ശിവദാസ് വാര്‍ത്താകുറിപ്പില്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ 60 പൈസ കൂട്ടിയിട്ടും കേരള സര്‍ക്കാര്‍ വെറും 40 പൈസകൂട്ടിയത് കര്‍ഷകരോടുള്ള നെറികേടാണെന്നും അദ്ദേഹം പറഞ്ഞു. താങ്ങുവില 21.50 രൂപയില്‍ നിന്നു 22.50 രൂപയാക്കിയാണ് ഉയര്‍ത്തിയത്. ഇതില്‍ 14.70 രൂപ കേന്ദ്രവിഹിതമാണ്. ബാക്കി 7.80 രൂപയാണ് സംസ്ഥാനം വഹിക്കേണ്ടത്. കേന്ദ്രം 2016-17 വര്‍ഷത്തില്‍ നെല്ലിന്റെ താങ്ങുവില കിലോയ്ക്ക് 60 പൈസ വര്‍ധിപ്പിച്ചപ്പോള്‍ സംസ്ഥാനം ഫലത്തില്‍ കൂട്ടിയത് 40 പൈസമാത്രമാണ്. രണ്ടു രൂപയെങ്കിലും വര്‍ധിപ്പിക്കുമെന്ന പ്രതീക്ഷയിലായിരുന്നു കര്‍ഷകര്‍. പൊതുവിപണിയില്‍ 17-18 രൂപയാണു നെല്ലിന്റെ വില. കിലോയ്ക്കു രണ്ടു രൂപയെങ്കിലും താങ്ങുവിപാലക്കാട്: നെല്ലിന്റെ സംഭരണ വിലയുടെ കാര്യത്തില്‍ ഇടതു സര്‍ക്കാരും തങ്ങളെ വഞ്ചിച്ചുവെന്ന് കര്‍ഷകരും കര്‍ഷക സംഘടനകളും. സംഭരണവില ഒരു രൂപ കൂട്ടിയത് താത്കാലികആശ്വാസമാകുമെങ്കിലും ഉദ്ദേശിച്ച വര്‍ധന ഉണ്ടായില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. കിലോയക്ക് 25 രൂപയെങ്കിലും ലഭിച്ചാലേ പിടിച്ചു നില്‍ക്കാന്‍ കഴിയൂ എന്നാണ് കര്‍ഷകര്‍ പറയുന്നത്.മഴ പെയ്യാത്തത് കര്‍ഷകരെ ആശങ്കയിലാക്കുന്നുണ്ട്. അണക്കെട്ടുകളിലും വെള്ളമില്ലാത്തത് രണ്ടാംവിളയെ ദോഷകരമായി ബാധിക്കുമെന്ന് കൃഷി വകുപ്പ് തന്നെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇടതുപക്ഷ സര്‍ക്കാര്‍ നെല്ലിന് കിലോയ്ക്ക് 40 പൈസ കൂട്ടിയത് അപര്യാപ്തമാണെന്ന് കര്‍ഷകമോര്‍ച്ച ജില്ലാ അധ്യക്ഷന്‍ കെ.ശിവദാസ് വാര്‍ത്താകുറിപ്പില്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ 60 പൈസ കൂട്ടിയിട്ടും കേരള സര്‍ക്കാര്‍ വെറും 40 പൈസകൂട്ടിയത് കര്‍ഷകരോടുള്ള നെറികേടാണെന്നും അദ്ദേഹം പറഞ്ഞു. താങ്ങുവില 21.50 രൂപയില്‍ നിന്നു 22.50 രൂപയാക്കിയാണ് ഉയര്‍ത്തിയത്. ഇതില്‍ 14.70 രൂപ കേന്ദ്രവിഹിതമാണ്. ബാക്കി 7.80 രൂപയാണ് സംസ്ഥാനം വഹിക്കേണ്ടത്. കേന്ദ്രം 2016-17 വര്‍ഷത്തില്‍ നെല്ലിന്റെ താങ്ങുവില കിലോയ്ക്ക് 60 പൈസ വര്‍ധിപ്പിച്ചപ്പോള്‍ സംസ്ഥാനം ഫലത്തില്‍ കൂട്ടിയത് 40 പൈസമാത്രമാണ്. രണ്ടു രൂപയെങ്കിലും വര്‍ധിപ്പിക്കുമെന്ന പ്രതീക്ഷയിലായിരുന്നു കര്‍ഷകര്‍. പൊതുവിപണിയില്‍ 17-18 രൂപയാണു നെല്ലിന്റെ വില. കിലോയ്ക്കു രണ്ടു രൂപയെങ്കിലും താങ്ങുവില വര്‍ധിപ്പിക്കണമെന്ന ആവശ്യം ഇടതു കര്‍ഷക സംഘടനകളും മുന്നണിയും ഉന്നയിച്ചിട്ടും ധനവകുപ്പ് അംഗീകാരം നല്‍കിയില്ല. സാമ്പത്തിക പ്രതിസന്ധിയാണ് കാരണമായി പറയുന്നത്. സംഭരണവില വര്‍ധിപ്പിച്ചെങ്കിലും തുക വിതരണം എന്ന് ആരംഭിക്കുമെന്ന് വ്യക്തതമായിട്ടില്ല. ജില്ലയില്‍ 80 ശതമാനത്തോളം നെല്ലു സംഭരിച്ചു കഴിഞ്ഞു. മുന്‍വര്‍ഷങ്ങളിലേതുപോലെ ബാങ്കുകള്‍ വഴിയായിരിക്കും വില വിതരണം. അഞ്ച് ഞ്ച്‌കോടി രൂപയാണ് ഇതുവരെ സംഭരിച്ച നെല്ലിന്റെ വകയില്‍ കര്‍കര്‍ക്ക് അധികം ലഭിക്കുക. സംഭരണ വില വര്‍ധിപ്പിച്ചശേഷമാണ് സംഭരണത്തുക കൈമാറുകയെന്ന് സര്‍ക്കാര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്താകെ പ്‌ളൈകോ സംഭരിച്ച 7,24,28.35 ടണ്‍ നെല്ലിന്റെ ഭൂരിഭാഗവും ജില്ലയില്‍നിന്നാണ്. ജില്ലയില്‍ ഇതുവരെ സംഭരിച്ചത് 50088. 616 ടണ്‍. ആലപ്പുഴയില്‍നിന്ന് സംഭരിച്ചതാകട്ടെ 1,21,19.483 ടണ്‍. ജില്ലയില്‍ ഏറ്റവും കൂടുതല്‍ നെല്ല് സംഭരിച്ചത് ആലത്തൂര്‍ താലൂക്കില്‍നിന്നാണ്17,641.734 ടണ്‍. ചിറ്റൂരില്‍നിന്ന് 16,690.853 ടണ്ണും പാലക്കാട് താലൂക്കില്‍നിന്ന് 14,222.382 ടണ്ണും നെല്ലെടുത്തു. പട്ടാമ്പിയില്‍ 823.717 ടണ്ണും ഒറ്റപ്പാലത്ത് 709.930 ടണ്ണും നെല്ലാണ് സംഭരിച്ചത്. ചിറ്റൂരില്‍മാത്രമാണ് ഇനി കൊയ്ത്ത് പൂര്‍ത്തിയാകാനുള്ളത്. നെല്ലിന്റെ സംഭരണ വില; സര്‍ക്കാര്‍ വഞ്ചിച്ചുവെന്ന് കര്‍ഷകര്‍ ല വര്‍ധിപ്പിക്കണമെന്ന ആവശ്യം ഇടതു കര്‍ഷക സംഘടനകളും മുന്നണിയും ഉന്നയിച്ചിട്ടും ധനവകുപ്പ് അംഗീകാരം നല്‍കിയില്ല. സാമ്പത്തിക പ്രതിസന്ധിയാണ് കാരണമായി പറയുന്നത്. സംഭരണവില വര്‍ധിപ്പിച്ചെങ്കിലും തുക വിതരണം എന്ന് ആരംഭിക്കുമെന്ന് വ്യക്തതമായിട്ടില്ല. ജില്ലയില്‍ 80 ശതമാനത്തോളം നെല്ലു സംഭരിച്ചു കഴിഞ്ഞു. മുന്‍വര്‍ഷങ്ങളിലേതുപോലെ ബാങ്കുകള്‍ വഴിയായിരിക്കും വില വിതരണം. അഞ്ച് ഞ്ച്‌കോടി രൂപയാണ് ഇതുവരെ സംഭരിച്ച നെല്ലിന്റെ വകയില്‍ കര്‍കര്‍ക്ക് അധികം ലഭിക്കുക. സംഭരണ വില വര്‍ധിപ്പിച്ചശേഷമാണ് സംഭരണത്തുക കൈമാറുകയെന്ന് സര്‍ക്കാര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്താകെ പ്‌ളൈകോ സംഭരിച്ച 7,24,28.35 ടണ്‍ നെല്ലിന്റെ ഭൂരിഭാഗവും ജില്ലയില്‍നിന്നാണ്. ജില്ലയില്‍ ഇതുവരെ സംഭരിച്ചത് 50088. 616 ടണ്‍. ആലപ്പുഴയില്‍നിന്ന് സംഭരിച്ചതാകട്ടെ 1,21,19.483 ടണ്‍. ജില്ലയില്‍ ഏറ്റവും കൂടുതല്‍ നെല്ല് സംഭരിച്ചത് ആലത്തൂര്‍ താലൂക്കില്‍നിന്നാണ്17,641.734 ടണ്‍. ചിറ്റൂരില്‍നിന്ന് 16,690.853 ടണ്ണും പാലക്കാട് താലൂക്കില്‍നിന്ന് 14,222.382 ടണ്ണും നെല്ലെടുത്തു. പട്ടാമ്പിയില്‍ 823.717 ടണ്ണും ഒറ്റപ്പാലത്ത് 709.930 ടണ്ണും നെല്ലാണ് സംഭരിച്ചത്. ചിറ്റൂരില്‍മാത്രമാണ് ഇനി കൊയ്ത്ത് പൂര്‍ത്തിയാകാനുള്ളത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.