പരവൂര്‍: നെടുങ്ങോലം ജങ്ഷനില്‍ മംഗളാ ഹോട്ടലില്‍ ആഹാരം കഴിക്കാന്‍ വന്ന ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരെ സിപിഎം ഗുണ്ടാസംഘങ്ങള്‍ വെട്ടികൊല്ലാന്‍ ശ്രമിച്ചു. കഴിഞ്ഞ ദിവസമാണ് സംഭവം മോബിന്ദാസ് എന്ന പ്രവര്‍ത്തകനെ തലക്ക് വെട്ടേറ്റ് ജില്ലാആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ശരത്രാജ്, ശരത്ചന്ദ്രന്, അജയ് എന്നീ പ്രവര്ത്ത കരെ നെടുങ്ങോലം രാമറാവു ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ ചാത്തന്നൂര്‍ മണ്ഡലത്തില്‍ സിപിഎം ആക്രമണം അഴിച്ചുവിടാന്‍ ശ്രമിക്കുകയാണെന്നും ആക്രമണം നടത്തിയ ഗുണ്ടകള്‍ക്കെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസ് എടുക്കാത്തപക്ഷം ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും മണ്ഡലം പ്രസിഡന്റ് സുനില്‍കുമാര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: