പിന്‍വലിച്ച നോട്ടുകള്‍ സ്വീകരിക്കാന്‍ സഹകരണ ബാങ്കുകള്‍ക്ക്  ആര്‍ബിഐ നിര്‍ദ്ദേശം

Thursday 10 November 2016 3:43 pm IST

തിരുവനന്തപുരം: പിന്‍വലിച്ച 500,1000 രൂപയുടെ നോട്ടുകള്‍ സഹകരണ ബാങ്കുകളും സ്വീകരിക്കണമെന്ന് റിസര്‍വ് ബാങ്ക് ഒഫ് ഇന്ത്യയുടെ നിര്‍ദ്ദേശം. നിക്ഷേപമായി മാത്രമേ പണം സ്വീകരിക്കാവൂ എന്നും പഴയ നോട്ടുകള്‍ മാറി നല്‍കാന്‍ പാടില്ലെന്നും ആര്‍ബിഐ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ജില്ലാ സഹകരണ ബാങ്കുകള്‍ മുതല്‍ താഴേക്കുള്ള ബാങ്കുകള്‍ക്കാണ് ഇതിന് അനുമതി. സഹകരണ ബാങ്കുകള്‍ നേരത്തെ പിന്‍വലിച്ച നോട്ടുകള്‍ വാങ്ങാന്‍ തയാറായിരുന്നില്ല. നിക്ഷേപമായും ഇത്തരം നോട്ടുകള്‍ ബാങ്കുകള്‍ സ്വീകരിച്ചിരുന്നില്ല. ഇതേതുടര്‍ന്ന് വ്യാപക പരാതി ഉയര്‍ന്നതോടെയാണ് ആര്‍ബിഐയുടെ പുതിയ ഉത്തരവ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.