വഴിപിഴക്കുന്ന ബാല്യകൗമാരങ്ങള്‍

Thursday 10 November 2016 3:23 pm IST

ബഹ്‌റൈന്‍ കേരളീയ സമാജം പ്രസംഗവേദിയുടെ നേതൃത്വത്തില്‍ വഴിപിഴക്കുന്ന ബാല്യകൗമാരങ്ങള്‍ എന്ന വിഷയത്തില്‍ തുറന്ന ചര്‍ച്ച സംഘടിപ്പിച്ചു. ബഹ്‌റൈന്‍ കേരളീയ സമാജത്തില്‍ വച്ചുനടന്ന ചര്‍ച്ചയില്‍ രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും അടക്കം നിരവധി പേര്‍ പങ്കെടുത്തു. പ്രസിഡന്റ് പി.വി രാധാകൃഷ്ണ പിള്ള അധ്യക്ഷത വഹിച്ചു. കൗണ്‍സിലിംഗ് വിദഗ്ധരായ അമൃത രവി (അല്‍നൂര്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍, ബഹ്‌റൈന്‍) രക്ഷാകര്‍തൃത്വമെന്ന ഭാരിച്ച ദൗത്യം എങ്ങിനെ വിജയകരമായി നിര്‍വഹിക്കാന്‍ കഴിയുമെന്ന് ലളിതമായി വിശദീകരിച്ചു.തുടര്‍ന്ന് സംസാരിച്ച സജി കെ.എസ് തന്റെ കൗണ്‍സിലിംഗ് ജീവിതത്തില്‍ ഉണ്ടായ സംഭവങ്ങള്‍ മാതാപിതാക്കളുമായി പങ്കുവെച്ചു. ചടങ്ങില്‍ സമാജം സെക്രട്ടറി എന്‍. കെ. വീരമണി സ്വാഗതവും പ്രസംഗവേദി കണ്‍വീനര്‍ അഡ്വക്കേറ്റ് ജോയ് വെട്ടിയാടാന്‍ നന്ദിയും പറഞ്ഞു. വര്‍ഗീസ് കാരക്കല്‍ , ഡോക്ടര്‍ മനോജ്, അനില്‍ വെങ്കോട്, ഫ്രാന്‍സിസ് കൈതാരത്, പ്രദീപ് പതേരി, മിനി റോയ്, ഹരീഷ് മേനോന്‍, റഫീഖ്, വിശ്വനാഥ് തുടങ്ങിയര്‍ സംസാരിച്ചു. യോഗത്തില്‍ സമാജത്തിന്റെ നേതൃത്വത്തില്‍ കുട്ടികളെ നിരീക്ഷിക്കാന്‍ ഒരു മാതാപിതാക്കളുടെ നിരീക്ഷണ കമ്മിറ്റി രൂപീകരിക്കാനും അതില്‍ എല്ലാ സ്‌കൂളിലെയും താല്‍പ്പര്യമുള്ള അധ്യാപകരെയും രക്ഷിതാക്കളെയും ഉള്‍പ്പെടുത്തുവാന്‍ സമാജം എക്‌സിക്യൂട്ടീവ് കമ്മിറ്റിയെ യോഗം ചുമതലപ്പെടുത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.