കോഴിക്കോട്: എല്ലാ മതവിഭാഗത്തിന്റെയും മതപാഠശാലകളിലെ സിലബസ്സ് സര്‍ക്കാര്‍ നിരീക്ഷണ വിധേയമാക്കണമെന്ന് കെ.പി.ശശികല ടീച്ചര്‍ പറഞ്ഞു. ഭീകരവാദ പ0ന കേന്ദ്രമായ ചെറുവറ്റയിലെ പീസ് ഇന്റര്‍ നാഷണല്‍ സ്കുള് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് ഹിന്ദുഐക്യവേദി കോഴിക്കോട് ജില്ലാ കമ്മറ്റി മൂഴിക്കലില്‍ സംഘടിപ്പിച്ച രാഷ്ട്ര രക്ഷാ സംഗമത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അവര്‍ .
ചെറുവറ്റ പീസ് ഇന്റര്‍ നാഷണല്‍ സ്കൂളിന്റെ പിന്നിലെ മതഭീകര ശക്തികളെ സഹായിക്കുന്ന ഇടത് വലത് രാഷ്ട്രീയക്കാരെ സമൂഹം തിരിച്ചറിയണമെന്ന് ശശികല ടീച്ചര്‍ ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി ബൈജു കൂമുള്ളി , ജില്ലാ സംഘടന സെക്രട്ടറി കെ.ഷൈനു എന്നിവര്‍ പ്രസംഗിച്ചു.സംസ്ഥാന സെക്രട്ടറി അഡ്വ. എ.സി. അംബിക , സതീഷ് പാറന്നൂര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ജില്ലാ പ്രസിഡണ്ട് കെ.വി. വത്സ കുമാര്‍ അധ്യക്ഷത വഹിച്ചു. അനില്‍ മായനാട് സ്വാഗതവും വി.കെ. ഷൈജു നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: