കണ്ണൂര്‍: ഭാരതീയ ചികിത്സാ വകുപ്പ് ജില്ലയിലെ തെരഞ്ഞെടുത്ത പഞ്ചായത്തുകളില്‍ നടപ്പാക്കുന്ന ആയുര്‍വേദ സാന്ത്വന പരിചരണ പദ്ധതി ‘സ്നേഹധാര’യുടെ ജില്ലാതല ഉദ്ഘാടനം 12ന് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ചിറക്കല്ചിറ ഫോക്ലോര് അക്കാദമി ഹാളില്‍ ഉച്ചക്ക് രണ്ടിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് ഉദ്ഘാടനം നിര്‍വഹിക്കും. ചിറക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.സോമന് അധ്യക്ഷത വഹിക്കും. ഭാരതീയ ചികിത്സ വകുപ്പ് മേധാവി ഡോ.അനിത ജേക്കബ് മുഖ്യാതിഥിയാവും. കിടപ്പുരോഗികളെ ഡോക്ടര്‍, നഴ്സ്, തെറാപ്പിസ്റ്റ്, ആശാവര്കര് തുടങ്ങിയവരും ജനപ്രതിനിധികള്‍, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവരുമടങ്ങുന്ന സംഘം വീടുകളില്‍ പോയി പരിശോധിച്ച് സൗജന്യമായി മരുന്നും തുടര്‍ചികിത്സയും നല്കുന്ന പദ്ധതി തൃശൂര്‍, കാസര്‍കോട് ജില്ലകളില്‍ കഴിഞ്ഞ വര്‍ഷം വിജയകരമായി നടപ്പാക്കിയശേഷം ജില്ലയില്‍ ചിറക്കല്‍, മാലൂര്‍ പഞ്ചായത്തുകളിലാണ് നടപ്പാക്കുന്നത്. വാര്‍ത്താസമ്മേളനത്തില്‍ ചിറക്കല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സി.ജിഷ, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന്മാരായ എന്‍.പ്രകാശന്, കെ.പവിത്രന്, ജില്ലാമെഡിക്കല്‍ ഓഫിസര്‍ ഡോ.എം.എസ് പ്രസന്നകുമാരി, ചിറക്കല്‍ ഡിസ്പെന്‍സറി മെഡിക്കല്‍ ഓഫിസര്‍ ഡോ.ജി.എസ്.സുഗേഷ് കുമാര്‍ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: