തിരുവനന്തപുരം: ലണ്ടനില്‍ നടന്ന ത്രിദിന വേള്‍ഡ് ട്രാവല്‍ മാര്‍ക്കറ്റില്‍ (ഡബ്ല്യുടിഎം) ചുണ്ടന്‍വള്ള മാതൃകകള്‍ അണിനിരത്തി സന്ദര്‍ശകരെ വിസ്മയിപ്പിച്ച കേരളടൂറിസത്തിന് മികച്ച പവിലിയനുള്ള ‘ബെസ്റ്റ് സ്റ്റാന്‍ഡ് ഫീച്ചര്‍’ പുരസ്കാരം ലഭിച്ചു.
നവംബര്‍ ഏഴിനു തുടങ്ങി ഒന്‍പതിന് അവസാനിച്ച ഇക്കൊല്ലത്തെ ഡബ്ല്യുടിഎംലെ പങ്കാളിയായിരുന്നു കേരള ടൂറിസം. 120 ചതുരശ്ര മീറ്ററില്‍ സജ്ജീകരിച്ച വിശാലമായ പവലിയനില്‍ മൂന്നു ചുണ്ടന്‍വള്ളങ്ങളുടെ മാതൃകകള്‍ക്കു പുറമെ ചിത്രങ്ങളും വള്ളം കളിയുടെ വീഡിയോ ദൃശ്യങ്ങളും സമന്വയിപ്പിച്ചാണ് കേരളാടൂറിസം ലണ്ടനില്‍ വിസ്മയക്കാഴ്ചയൊരുക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: