ആലപ്പുഴ: ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിട്ടി ജില്ലയിലെ എല്ലാ കോടതി കേന്ദ്രങ്ങളിലും നാളെ മെഗാ ലോക് അദാലത്ത് നടത്തുന്നു. സിവില്‍കേസുകള്‍, കോമ്പൗണ്ടബിള്‍ ക്രിമിനല്‍ കേസുകള്‍, പെറ്റി കേസുകള്‍, ഉപഭോക്തൃ തര്‍ക്ക പരിഹാര കേസുകള്‍, ലേബര്‍ കേസുകള്‍, ബാങ്ക ് വായ്പയുമായി ബന്ധപ്പെട്ട കേസുകള്‍, റവന്യൂ കേസുകള്‍, വാഹന നഷ്ടപരിഹാര കേസുകള്‍ എന്നിവ പരിഗണിക്കും.
ജില്ലയിലെ ചേര്‍ത്തല, അമ്പലപ്പുഴ, കുട്ടനാട്, കാര്‍ത്തികപ്പള്ളി, മാവേലിക്കര, ചെങ്ങന്നൂര്‍ എന്നീ താലൂക്ക് കേന്ദ്രങ്ങളിലെ കോടതികളില്‍ ലോക് അദാലത്ത് ഉണ്ട്. അദാലത്തുമായി ബന്ധപ്പെട്ട് നോട്ടീസ് ലഭിച്ചവര്‍ അതത് കോടതി കേന്ദ്രത്തിലെ ലോക് അദാലത്തില്‍ ശനിയാഴ്ച രാവിലെ 10ന് ഹാജരാകണമെന്ന് ജില്ലാ ജഡ്ജി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: