കഞ്ചാവ് വില്‍പ്പനയ്ക്കിടെ യുവാക്കള്‍ പിടിയില്‍

Thursday 10 November 2016 9:23 pm IST

തൊടുപുഴ: കഞ്ചാവ് വില്‍പ്പനയ്ക്കിടെ യുവാക്കള്‍ പിടിയില്‍. പെരുമ്പിള്ളിച്ചിറയില്‍ നിന്നും തൊടുപുഴ എക്‌സൈസ് സംഘം കുന്നത്തുനാട് ഐരാപുരം മമ്മന്‍പറമ്പില്‍ അജിന്‍സ് (22), മുവാറ്റുപുഴ മഞ്ഞള്ളൂര്‍ കാപ്പ്-ബാര്‍ബര്‍ കോളനി ഓലിക്കല്‍ ഷാരൂഖാന്‍ (22) എന്നിവരെ 30 ഗ്രാം ഉണക്ക കഞ്ചാവുമായി പിടികൂടി. തൊടുപുഴ എക്‌സൈസ് റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ എ.സെബാസ്റ്റ്യന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ഷിജു, സെബാസ്റ്റ്യന്‍, ഷാജി ജോസഫ്, അനീഷ്‌കുമാര്‍, സുരേന്ദ്രന്‍, ബിനീഷ്‌കുമാര്‍, മാഹിന്‍ സലിം എന്നിവരാണ് എക്‌സൈസ് സംഘത്തില്‍  ഉണ്ടായിരുന്നത്. കഞ്ചാവ് കടത്തുവാനുപയോഗിച്ച കാര്‍ എക്‌സൈസ് പിടിച്ചെടുത്തു. കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് വില്‍ക്കുവാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രതികളെ പിടികൂടിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.