കള്ളപ്പണം കണ്ടെത്തുന്നതിന് നഗരങ്ങളില്‍ റെയ്ഡ്

Thursday 10 November 2016 9:29 pm IST

ന്യൂദല്‍ഹി: കള്ളപ്പണം കണ്ടെത്തുന്നതിന് രാജ്യത്തെ പ്രധാന നഗരങ്ങളില്‍ ഒരേ സമയം റെയ്ഡ്. ദല്‍ഹി, ലുധിയാന, മുംബൈ, ചണ്ഡീഗഡ് എന്നിവിടങ്ങളിലാണ് ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയത്. ദല്‍ഹിയില്‍ കരോള്‍ബാഗ്, ദരീബ കലാന്‍, ചാന്ദ്‌നി ചൗക്ക് എന്നിവിടങ്ങളിലും മുംബൈയില്‍ മൂന്നിടത്തുമാണ് പരിശോധന നടന്നത്. പണമിടപാട് സ്ഥാപനങ്ങള്‍, നാണയവിനിമയക്കാര്‍, സ്വര്‍ണ്ണക്കച്ചവടക്കാര്‍ എന്നിവരുടെ കേന്ദ്രങ്ങളിലായിരുന്നു പരിശോധന. കള്ളപ്പണം വെളുപ്പിക്കാന്‍ ഇത്തരം ഇടപാടുകാര്‍ സഹായിക്കുന്നുണ്ടെന്ന് ആദായനികുതി വകുപ്പിന് വിവരം ലഭിച്ചിരുന്നു. റദ്ദാക്കിയ നോട്ടുകള്‍ കമ്മീഷന്‍ വാങ്ങി മാറ്റിനല്‍കുകയാണ് ചെയ്യുന്നത്. ആഡംബര വാഹനങ്ങളുടെയും വസ്തുക്കളുടെയും വില്‍പ്പനയും നിരീക്ഷണത്തിലാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.