പാനൂര്‍: ബിജെപി കൂത്തുപറമ്പ് നിയോജക മണ്ഡലം പ്രവര്‍ത്തക പരിശീലന ശിബിരം നാളെ കൈവേലിക്കല്‍ ഗുരുചൈതന്യ വിദ്യാലയത്തില്‍ നടക്കും. വൈകുന്നേരം 4ന് നടക്കുന്ന ദീനദയാല്‍ ഉപാധ്യായ പ്രവര്‍ത്തകശിബിരം ബിജെപി സംസ്ഥാനസെക്രട്ടറി വി.കെ.സജീവന് ഉദ്ഘാടനം ചെയ്യും. മണ്ഡലം പ്രസിഡണ്ട് സി.കെ.കുഞ്ഞിക്കണ്ണന് മാസ്റ്റര്‍ അദ്ധ്യക്ഷത വഹിക്കും. 13ന് വൈകുന്നേരം 5ന് ശിബിരം സമാപിക്കും. വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ നടക്കും. സംസ്ഥാനജില്ലാനേതാക്കള് പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: