കണ്ണൂര്‍: തോട്ടട ഗവ. ഹയര്‍ സെക്കണ്ടറി സ്കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ പ്രഖ്യാപനവും എംഎല്‍എ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച കെട്ടിടത്തിന്റെ രണ്ടാംനിലയുടെ ഉദ്ഘാടനവും ഇന്ന് രാവിലെ 10 മണിക്ക് മന്ത്രി രാമചന്ദ്രന് കടന്നപ്പളളി നിര്‍വ്വഹിക്കും.
ചടങ്ങില്‍ മേയര്‍ ഇ പി ലത അധ്യക്ഷത വഹിക്കും. മുന്‍ എംഎല്‍എ എ.പി.അബ്ദുളളക്കുട്ടി സ്മാര്‍ട്ട് ക്ലാസ് റൂം ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ മതേതര ജനാധിപത്യം എന്ന വിഷയത്തില്‍ ഡോ.എം പത്മനാഭനും മതേതരത്വം നേരിടുന്ന വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ ടി. ഒ.മുരളീധരനും പ്രബന്ധം അവതരപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: