ആവേശമുയര്‍ത്തി എന്‍ഡിഎ ജില്ലാ കണ്‍വന്‍ഷന്‍

Thursday 10 November 2016 10:35 pm IST

കോട്ടയം: നൂറുകണക്കിന് പ്രവര്‍ത്തകരുടെ നിറസാന്നിദ്ധ്യത്തില്‍ നടന്ന എന്‍ഡിഎ ജില്ലാ കണ്‍വന്‍ഷനില്‍ കോട്ടയം ജില്ലാ ഭാരവാഹികളെ പ്രഖ്യാപിച്ചു. കണ്‍വന്‍ഷന്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്തു. ബിജെപി ജില്ലാപ്രസിഡ ന്റ് എന്‍. ഹരി അദ്ധ്യക്ഷത വഹിച്ചു സമ്മേളനത്തില്‍ ബിഡിജെഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.വി. ബാബു, ഭാരവാഹികളെ പ്രഖ്യാപിച്ചു. ചെയര്‍മാനായി എന്‍. ഹരി (ബിജെപി), കണ്‍വീനറായി ജോസ് പന്തപ്പള്ളി (കേരള കോണ്‍ഗ്രസ്), കോ. കണ്‍വീനേഴ്‌സായി എം.പി. സെന്‍ (ബിഡിജെഎസ്), ബിജി മണ്ഡപം (നാഷണലിസ്റ്റ് കേരള കോണ്‍ഗ്രസ്), കമ്മറ്റിയംഗങ്ങളായി അഡ്വ. എന്‍.കെ. നാരായണന്‍ നമ്പൂതിരി (ബിജെപി), കെ.ജി. രാജ്‌മോഹന്‍ (ബിജെപി), എ.ജി. തങ്കപ്പന്‍ (ബിഡിജെഎസ്), അനില്‍കുമാര്‍ (ബിഡിജെഎഷണലിസ്റ്റ് കേരള കോണ്‍ഗ്രസ്), ജാസ് പന്തപ്പള്ളി (നാഷണലിസ്റ്റ് കേരള കോണ്‍ഗ്രസ്), സാജു ജയ്‌സണ്‍ (എല്‍ജെപി), ജിതിന്‍ജോര്‍ജ്ജ് (എല്‍ജെപി), ടി.കെ. പ്രസാദ് (ജെഎസ്എസ്), ടി.എന്‍. വിശ്വന്‍ (ജെഎസ്എസ്), കെ. ബൈജു (പിഎസ്പി), മോഹന്‍ദാസ് (ജെആര്‍എസ്), ഫ്രദീപ് പി.സി. (പിഎസ്പി), ചന്ദ്രശേഖരന്‍ മാവലശ്ശേരി (കേരളാ കോണ്‍ഗ്രസ്), അച്ചന്‍കുഞ്ഞ് തെക്കേക്കര (കേരള കോണ്‍ഗ്രസ്) എന്നിവരെ തെരഞ്ഞെടുത്തു. എന്‍ഡിഎ നേതാക്കളായ കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.സി. തോമസ്, അഡ്വ. രാജന്‍ബാബു, ജെആര്‍എസ് സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് കുമാരദാസ്, നാഷണലിസ്റ്റ് കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ കുരുവിള മാത്യൂസ്, പിഎസ്പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.കെ. പൊന്നപ്പന്‍ ബിജെപി ദേശീയ സമിതിയംഗം പി.കെ. കൃഷ്ണദാസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ജോസ് പന്തപ്പള്ളി സ്വാഗതവും എം.പി. സെന്‍ കൃതജ്ഞതയും രേഖപ്പെടുത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.