മരട്: അരൂര്‍ ഇടപ്പള്ളി ദേശീയപാതയിലെ കുമ്പളം ടോള്‍പ്ലാസയില്‍ തര്‍ക്കം. കേന്ദ്ര സര്‍ക്കാര്‍ 500, 1000 നോട്ടുകള്‍ പിന്‍വലിച്ചതിന്റെ ഭാഗമായി ദേശീയപാതയിലെ ടോള്‍പിരിവ് വെള്ളിയാഴ്ച വരെ നിര്‍ത്തിവയ്ക്കാന്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിധിന് ഗഡ്കരി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇത് പാലിക്കാതെ കുമ്പളത്ത് ടോള്‍ പിരിച്ചതാണ് പ്രശനങ്ങള്‍ക്ക് കാരണമായത്. ബുധനാഴ്ച വൈകീട്ട് വാഹന യാത്രക്കാരും, ടോള്‍ കരാര്‍ ജീവനക്കാരും തമ്മില്‍ ടോള്‍ പിരിക്കുന്നതിനെച്ചൊല്ലിയായിരുന്നു തര്‍ക്കം. തുടര്‍ന്ന് പനങ്ങാട് പോലീസ് സ്ഥലത്തെത്തി വാഹനങ്ങള്‍ കടത്തിവിട്ട് സ്ഥിതി ശാന്തമാക്കി. എന്നാല്‍ പോലീസ് പോയ ശേഷം വീണ്ടും വാഹനങ്ങളില്‍ നിന്നും ടോള്‍ പിരിക്കാന്‍ ശ്രമിച്ചത് യാത്രക്കാരെ ക്ഷുഭിതരാക്കി. വിവരമറിഞ്ഞ് പ്രതിഷേധവുമയി നാട്ടുകാരും സ്ഥലത്തെത്തി. തുടര്‍ന്ന് വീണ്ടും സ്ഥലത്തെത്തിയ പോലീസ് വാഹനങ്ങള്‍ കടത്തിവിടുകയായിരുന്നു. വെള്ളിയാഴ്ചവരെ ടോള്‍ പിരിക്കരുതെന്ന് കരാര്‍ കമ്പനി അധികൃതര്‍ക്ക് കര്‍ശന നിര്‍ദ്ദേശവും നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: