കേരളം കടക്കെണിയില്‍ - കെ.എം മാണി

Friday 8 July 2011 11:44 am IST

തിരുവനന്തപുരം: മുന്‍ എല്‍.ഡി.എഫ്‌ സര്‍ക്കാരിന്റെ അഞ്ചു വര്‍ഷത്തെ ഭരണം കൊണ്ട്‌ കേരളം കടക്കെണിയിലായെന്ന്‌ ധനമന്ത്രി പറഞ്ഞു. മുന്‍ ഇടതു സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചു കൊണ്ടാണ്‌ മാണി ബജറ്റ് പ്രസംഗം തുടങ്ങിയത്‌. കഴിഞ്ഞ അഞ്ചു വര്‍ഷം വികസന മാന്ദ്യവും, സാമ്പത്തിക അച്ചടക്കമില്ലായ്‌മയുമാണ്‌ കേരളത്തില്‍ ഉണ്ടായിരുന്നത്‌. ഇടതു സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ക്ക്‌ ജനങ്ങള്‍ നല്‍കിയ തിരിച്ചടിയാണ്‌ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനേറ്റ തോല്‍വിയെന്നും മാണി പറഞ്ഞു. ജനവിധി സര്‍ക്കാരിനുള്ള മാന്‍‌ഡേറ്റാണെന്നും കെ.എം മാണി പറഞ്ഞു. റവന്യൂ കമ്മിയും പദ്ധതിയേതര ചെലവും നിയന്ത്രിക്കുന്നതില്‍ മുന്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. കടം വീട്ടുന്നതിന്‌ വായ്‌പ വാങ്ങേണ്ട അവസ്ഥയിലാണ്‌ കേരളമിപ്പോള്‍. യു.ഡി.എഫ്‌ സര്‍ക്കാര്‍ 2011 മെയ്‌ 18ന്‌ അധികാരത്തിലേറുമ്പോള്‍ 1900 കോടി രൂപ മാത്രമാണ്‌ ട്രഷറിയില്‍ ഉണ്ടായിരുന്നത്‌. എന്നാല്‍ ട്രഷറിയില്‍ പണമുണ്ടെന്നായിരുന്നു മുന്‍ സര്‍ക്കാരിന്റെ വാദം. അതുമാത്രമല്ല, കരാറുകാര്‍ക്ക്‌ കൊടുത്തു തീര്‍ക്കാനുള്ള തുകകളുടെ കണക്കുകള്‍ കഴിഞ്ഞ സര്‍ക്കാര്‍ പുറത്തു വിട്ടതുമില്ല. 2154 കോടി രൂപയുടെ ഉടന്‍ കൊടുത്തു തീര്‍ക്കേണ്ട ബാദ്ധ്യത മാറ്റിവച്ചിട്ടാണ്‌ ഇടതു സര്‍ക്കാര്‍ ഒഴിഞ്ഞതെന്നും മാണി ചൂണ്ടിക്കാട്ടി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.