മുക്കം ബസ്റ്റാന്റിലെ ശൗചാലയം അടച്ചുപൂട്ടി; യാത്രക്കാര്‍ ദുരിതത്തില്‍

Friday 11 November 2016 10:58 am IST

മുക്കം: മുക്കം പഴയബസ്റ്റാന്റിലെ മൂത്രപ്പുര അടച്ചു പൂട്ടിയത് യാത്രക്കാരക്ക് ദുരിതമാവുന്നു. യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് കഴിഞ്ഞ ദിവസം മൂത്രപ്പുര അടച്ച് പൂട്ടിയത്. ഇതോടെ ബസ്റ്റാന്റിലെത്തുന്ന നൂറ് കണക്കിന് യാത്രക്കാരും ബസ് ഓട്ടോ തൊഴിലാളികളും ദുരിതത്തിലായി. കക്കൂസ്ടാങ്ക് നിറഞ്ഞതാണ് അടച്ചുപൂട്ടാന്‍ കാരണമെന്നാന്ന് അധികൃതര്‍ പറയുന്നത്. ടാങ്ക് നിറഞ്ഞ് മലമുള്‍പ്പെടെ പുറത്തേക്ക് ഒഴുകുന്നത് സ്റ്റാന്റിലെ കച്ചവടക്കാര്‍ക്കും യാത്രക്കാര്‍ക്കും സമീപവാസികള്‍ക്കും വലിയ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. ഇത് പ്രദേശത്ത് പകര്‍ച്ചവ്യാധി ഭീഷണിയും ഉയര്‍ത്തുന്നു. ആറ് മാസം മുമ്പ് ലക്ഷങ്ങള്‍ മുടക്കി നവീകരിച്ച മൂത്രപ്പുരയാണ് ടാങ്ക് നിറഞ്ഞതായി പറഞ്ഞ് വീണ്ടും അടച്ച് പൂട്ടിയത്. മുക്കത്തെത്തുന്ന യാത്രക്കാരില്‍ 80 ശതമാനവുമെത്തുന്നത് പഴയ സ്റ്റാന്റിലാണ്. മൂത്രപ്പുര ഉടന്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.