കെ.ടി. ജയകൃഷ്ണന്‍ ബലിദാന ദിനാചരണം കൊയിലാണ്ടിയില്‍

Friday 11 November 2016 12:20 pm IST

കോഴിക്കോട്: മാറാട് കലാപം സിബിഐ അന്വേഷണത്തിന് വിട്ട നടപടി സ്വാഗതാര്‍ഹമാണെന് യുവമോര്‍ച്ച ജില്ലാ ഭാരവാഹികളുടെ യോഗം അഭിപ്രായപ്പെട്ടു. കെ.ടി. ജയകൃഷ്ണന്‍ ബലിദാനദിനാചരണത്തിന്റെ ഭാഗമായി ഡിസംബര്‍ ഒന്നിന് കൊയിലാണ്ടിയില്‍ റാലിയും പൊതുസമ്മേളവും നടക്കും. യോഗം യുവമോര്‍ച്ച സം സ്ഥാന ജനറല്‍ സെക്രട്ടറി സിആര്‍ പ്രഫുല്‍കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പ്രബീഷ് മാറാട് അദ്ധ്യക്ഷത വഹിച്ചു. ബിജെ പി ജില്ലാ ജനറല്‍ സെക്രട്ടറി പി. ജിജേന്ദ്രന്‍ പ്രസംഗിച്ചു. പി. ദിപിന്‍, ബബീഷ്, സിനൂ പ്‌രാജ്, ഹരീഷ്, ടി. നിവേദ്, മഞ്ജുഷ, അഖിന്‍, ഷാലു, സുധീര്‍, ടി. റിനീഷ്, സുജീഷ് എന്നിവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.