സുരക്ഷാ വേലി പണിത് ബിജെപി മാതൃകയായി

Friday 11 November 2016 11:12 am IST

പേരാമ്പ്ര: അപകടം പതിയിരിക്കുന്ന റോഡില്‍ സുരക്ഷാ വേലി പണിത് ബിജെപി പ്രവര്‍ത്തകര്‍ മാതൃകയായി. നൊച്ചാട് ഗ്രാമപഞ്ചായത്തിലെ അഞ്ചാംപീടികയില്‍ നിന്നും മഠത്തുംഭാഗത്തേക്കുള്ള റോഡിലാണ് കനാല്‍ ഭാഗത്ത് 50 മീറ്ററോളം നീളത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ സുരക്ഷാ വേലി പണിതത്. ഇതിന് മുമ്പ് ഒട്ടേറെ വാഹനങ്ങള്‍ അപകടത്തില്‍പ്പെടുകയും കനാലിന്റെ താഴ്ചയിലേക്ക് മറിയുകയും ചെയ്തിരുന്നു. ബിജെപിയുടെ സജിവ പ്രവര്‍ത്തകനായ പി.കെ. ചന്ദ്രന്റെ നേതൃത്വത്തിലാണ് വേലി പണിതത്. ഗ്രാമപഞ്ചായത്തിന്റെയും മറ്റ് അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. എന്നാല്‍ ആരും തിരിഞ്ഞുനോക്കാത്ത സാഹചര്യത്തിലാണ് ബിജെപി ജനങ്ങളോടുള്ള ഉത്തരവാദിത്തം നിറവേറ്റിയത്. ബിജെപി പ്രവര്‍ത്തകരുടെയും നാട്ടുകാരുടെയും സാന്നിധ്യത്തില്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ ഗീത കല്ലായി നാട മുറിച്ചുകൊണ്ട് സുരക്ഷാ വേലി നാടിന് സമര്‍പ്പിച്ചു. യു.എം അച്യുതന്‍ അദ്ധ്യക്ഷത വഹിച്ചു. ബിജെപി നൊച്ചാട് പഞ്ചായത്ത് സമിതി പ്രസിഡന്റ് കെ.ഇ. സേതുമാധവന്‍, നിഖില്‍ മോഹന്‍, രാജന്‍ വയലാളി, അനിത, സന്തോഷ് സി.കെ, ടി.ആര്‍. സന്തോഷ്, അതുല്‍ എന്നിവര്‍ നേതൃത്വം നല്‍കി. വിശ്വാസ് സ്വാഗതം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.