ഇടുക്കി: കുമളിയില്‍ മലഞ്ചരക്ക് കട കുത്തുറന്ന് 890 കിലോ ഏലക്കായും നാല് ലക്ഷം രൂപയും കവര്‍ന്നു. കുമളി വെള്ളാരംകുന്ന് ടൗണിലെ മലഞ്ചരക്ക് വ്യാപാരി ഷാജിയുടെ കടയിലാണ് മോഷണം നടന്നത്.
ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് പൂട്ട് മുറിച്ചാണ് മോഷണം നടത്തിയിരിക്കുന്നത്. കുമളി എസ്ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: