വെള്ളിയാഴ്ച മാത്രം ബാങ്കുകളില്‍ 53,000 കോടി രൂപയുടെ നിക്ഷേപം

Friday 11 November 2016 5:58 pm IST

ന്യൂദല്‍ഹി: വെള്ളിയാഴ്ച മാത്രം രാജ്യത്തെ ബാങ്കുകളില്‍ 53,000 കോടി രൂപയുടെ നിക്ഷേപം ലഭിച്ചതായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട്. ജനങ്ങള്‍ രാജ്യത്തുടനീളം 500, 1000 രൂപ നോട്ടുകള്‍ ബാങ്കുകളില്‍ നിക്ഷേപിച്ചതോടെയാണ് ഇത്രയും വലിയ നിക്ഷേപം സംഭവിച്ചത്. 14 ലക്ഷം കോടിക്കടുത്ത് 500, 1000 രൂപ കറന്‍സികളാണ് രാജ്യത്തുടനീളം ആളുകളുടെ കൈയിലുള്ളത്. ഇത് മൊത്തം പണത്തിന്റെ 86 ശതമാനം വരും. ഇതില്‍ 3.7 ശതമാനം കള്ളപ്പണമാണെന്നാണ് സര്‍ക്കാര്‍ വാദിക്കുന്നത്. ഡിസംബര്‍ 30 വരെയാണ് ഇത്തരത്തില്‍ നോട്ടുകള്‍ മാറിയെടുക്കാനും നിക്ഷേപിക്കാനും സൗകര്യമുള്ളത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.