കുറുന്തോട്ടയം പാലത്തിന്റെ ബീം വാര്‍ത്തു

Friday 11 November 2016 7:42 pm IST

പന്തളം: വീതികൂട്ടി പുനര്‍നിര്‍മ്മിക്കുന്ന പന്തളം കുറുന്തോട്ടയം പാലം പണി അവസാനഘട്ടത്തിലേക്ക്. പാലത്തിന്റെ നെടിയതും കുറിയതുമായ നാലു വീതം ബീമുകളുടെ വാര്‍പ്പ് കഴിഞ്ഞദിവസം നടന്നു. അടുത്ത ആഴ്ച സ്ലാബ് വാര്‍ക്കും. കഴിഞ്ഞ ജൂലൈ 11 നാണ് മുട്ടാര്‍ നീര്‍ച്ചാലിനു കുറുകെയുള്ള പഴയ ഇടുങ്ങിയ പാലം പൊളിച്ച് പുതിയ പാലംപണി തുടങ്ങിയത്. 6 മാസമാണ് പണി പൂര്‍ത്തീകരിക്കാന്‍ സമയം നല്‍കിയിരുന്നത്. ശബരിമല തീര്‍ത്ഥാടനക്കാലം പരിഗണിച്ച് നിര്‍മ്മാണമേറ്റെടുത്ത കോണ്‍ട്രാക്ടറും പിഡബ്ല്യൂഡി ഉദ്യോഗസ്ഥരും പകലും രാത്രിയുമായി തുടര്‍ച്ചയായി പണികള്‍ മുമ്പോട്ടു കൊണ്ടുപോയതിനാല്‍ ഒന്നരമാസം മുമ്പുതന്നെ നിര്‍മ്മാണം പൂര്‍ത്തിയാകുന്ന ഘട്ടത്തിലെത്തിയിരിക്കുകയാണ്. 17 മീറ്റര്‍ നീളവും 12 മീറ്റര്‍ വീതിയുമാണ് പാലത്തിന് ഉദ്ദേശിച്ചിരുന്നതെങ്കിലും 19 മീറ്റര്‍ നീളത്തിലും 14.5 മീറ്റര്‍ വീതിയിലുമാണ് പാലം പൂര്‍ത്തീകരിക്കുന്നത്. നവംബര്‍ 15ഓടെ പാലം കാല്‍നട യാത്രക്കാര്‍ക്കു തുറന്നുകൊടുക്കുമെന്ന് അധികൃതര്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.