സഹകാര്‍ ഭാരതി സംസ്ഥാന സമ്മേളനം തൃശൂരില്‍ ഇന്ന് തുടങ്ങും

Friday 11 November 2016 8:30 pm IST

തൃശൂര്‍: സഹകാര്‍ ഭാരതി നാലാം സംസ്ഥാന സമ്മേളനം ഇന്ന് മുതല്‍ 14 വരെ തൃശൂരില്‍ നടക്കും. 'സമൃദ്ധകേരളം സഹകരണത്തിലൂടെ' എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് ഇത്തവണത്തെ സമ്മേളനം. ഇന്ന് ഉച്ചക്ക് 2ന് കോട്ടപ്പുറത്ത് പ്രതാപ് നിവാസില്‍ നടക്കുന്ന സംസ്ഥാനസമിതിയോഗം സഹകാര്‍ഭാരതി അഖിലേന്ത്യ സംഘടനാസെക്രട്ടറി വിജയ് ദേവാങ്കണ്‍ ഉദ്ഘാടനം ചെയ്യും. നാളെ കാലത്ത് 9.30 ന് ലക്ഷ്മണ്‍റാവു ഇനാംദാര്‍ നഗറില്‍ (ശ്രീശങ്കര ഓഡിറ്റോറിയം), സഹകാര്‍ ഭാരതി അഖിലേന്ത്യ പ്രസിഡണ്ട് ജ്യോതീന്ദ്ര മേത്ത പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നായി സഹകാര്‍ ഭാരതി യൂണിറ്റുകളെ പ്രതിനിധീകരിച്ച് 1200 പ്രതിനിധികള്‍ പങ്കെടുക്കും. പൊതുസമ്മേളനത്തില്‍ പതിനയ്യായിരത്തോളം സഹകാരികള്‍ പങ്കെടുക്കും. സംസ്ഥാനസര്‍ക്കാര്‍ നടപ്പാക്കാനുദ്ദേശിക്കുന്ന കേരള ബാങ്ക് എന്ന ആശയം സഹകരണമേഖലയില്‍ സൃഷ്ടിക്കുന്ന ആഘാതത്തെക്കുറിച്ച് സമ്മേളനം ചര്‍ച്ച ചെയ്യും. സംസ്ഥാന പ്രസിഡന്റ് എന്‍.സദാനന്ദന്‍ അദ്ധ്യക്ഷത വഹിക്കും. ദേശീയ സെക്രട്ടറി അഡ്വ.കെ.കരുണാകരന്‍ ആമുഖ പ്രഭാഷണം നടത്തും. രക്ഷാധികാരി സതീഷ് മറാത്തെ, ബിഎംഎസ് സംസ്ഥാന പ്രസിഡണ്ട് കെ.കെ. വിജയകുമാര്‍, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന്‍ എന്നിവര്‍ പങ്കെടുക്കും. തുടര്‍ന്ന് നടക്കുന്ന സംഘടനാ സമ്മേളനത്തില്‍ ക്ഷേത്രീയ സംഘടനാ സെക്രട്ടറി യു.കൈലാസമണി അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. മോഹനചന്ദ്രന്‍ റിപ്പോര്‍ട്ടും ട്രഷറര്‍ എസ.് രാമചന്ദ്രന്‍ കണക്കും അവതരിപ്പിക്കും. സംഘടനാ സെക്രട്ടറി കെ.ആര്‍. കണ്ണന്‍ പ്രഭാഷണം നടത്തും. ഉച്ചക്ക് 2.45 ന് സഹകരണ മേഖല നേരിടുന്ന വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ഡോ. ഉദയ് ജോഷി സംസാരിക്കും. സമാപനസഭ അഖിലേന്ത്യാ സംഘടന സെക്രട്ടറി വിജയ് ദേവാങ്കണ്‍ ഉദ്ഘാടനം ചെയ്യും. വൈകീട്ട് നാലിന് വടക്കുന്നാഥ ക്ഷേത്രമൈതാനിയില്‍ നടക്കുന്ന പൊതുസമ്മേളനം സികെ മേനോന്റെ അദ്ധ്യക്ഷതയില്‍ കേന്ദ്രമന്ത്രി പര്‍ഷോത്തം രൂപാല ഉദ്ഘാടനം ചെയ്യും. സഹകാര്‍ ഭാരതി അഖിലേന്ത്യ പ്രസിഡന്റ് ജോതീന്ദ്രഭായി മേത്ത, ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, ആര്‍എസ്എസ് പ്രാന്തസഹകാര്യവാഹ് എം. രാധാകൃഷ്ണന്‍, അഡ്വ.കെ. കരുണാകരന്‍ എന്നിവര്‍ പങ്കെടുക്കും. 14 ന് കാലത്ത് 8 മുതല്‍ പ്രതാപ് നിവാസില്‍ സംസ്ഥാന നിര്‍വ്വാഹക സമിതി യോഗം ചേരും. സഹകാര്‍ ഭാരതി സംസ്ഥാന പ്രസിഡന്റ് എന്‍ സദാനന്ദന്‍, ജില്ലാ പ്രസിഡന്റ് ഐ.ആര്‍ വിജയന്‍, സംഘടനാ സെക്രട്ടറി പിഎസ് രഘുനാഥ്, കെയു.ഷാജി എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.