കല്‍പ്പറ്റ: ഈ വര്‍ഷത്തെ പത്മപ്രഭാ പുരസ്കാരത്തിന് കവി വി. മധുസൂദനന് നായര്‍ അര്‍ഹനായി. 75,000 രൂപയും പത്മരാഗക്കല്ല് പതിച്ച ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. നോവലിസ്റ്റ് സി.വി. ബാലകൃഷ്ണന് അദ്ധ്യക്ഷനും കവി റഫീഖ് അഹമ്മദ്, നിരൂപക എസ്. ശാരദക്കുട്ടി എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് മധുസൂദനന്‍നായരെ തെരഞ്ഞെടുത്തത്.
1949 ല്‍ നെയ്യാറ്റിന്‍കരയില്‍ ജനിച്ച മധുസൂദനന്‍നായര്‍, മാധ്യമപ്രവര്‍ത്തനത്തിന്റെയും കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിഭാഷക വൃത്തിയുടെയും കാലത്തിന് ശേഷമാണ് കോളജ് അധ്യാപനത്തിലേക്കെത്തുന്നത്. തിരുവനന്തപുരം സെന്റ് സേവ്യേഴ്സ് കോളജില്‍ മലയാള വിഭാഗം തലവനായിരുന്നു അദ്ദേഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: