ഹൈദരാബാദ്: ചലച്ചിത്ര താരവും ജനസേനാ പാര്‍ട്ടി അദ്ധ്യക്ഷനുമായ പവന് കല്യാണ്‍ 2019 നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കും. സീറ്റ് ഏതായിരിക്കുമെന്ന് പ്രഖ്യാപിച്ചില്ല. പൊതു സമ്മേളനത്തിലായിരുന്നു പവന്റെ പ്രഖ്യാപനം.
”ഞാന്‍ ജയിക്കുമോ തോല്‍ക്കുമോ എന്നറിയില്ല. നിങ്ങള്‍ വോട്ടുചെയ്യുമോ എന്നും അറിയില്ല. ഞാന്‍ നിങ്ങള്‍ക്കൊപ്പമുണ്ടാകും, ജനങ്ങളുടെ പ്രശ്നങ്ങള്‍ക്കു വേണ്ടി പോരാടും,” അനന്തപുരമു സമ്മേളനത്തില്‍ പവന് പറഞ്ഞു.
ജന്മനാടായ പടിഞ്ഞാറന്‍ ഗോദാവരിയില്‍ എലൂരു നഗരത്തില്‍ വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കുമെന്ന് പവന് പ്രഖ്യാപിച്ചിരുന്നു. 2014 തെരഞ്ഞെടുപ്പു കാലത്താണ് പവന് ജനസേന പാര്‍ട്ടി ഉണ്ടാക്കിയത്. ബിജെപി-ടിഡിപി പിന്തുണ നേടിയെങ്കിലും പാര്‍ട്ടി കെട്ടിപ്പടുക്കുന്നതിന് പവന് രണ്ടുവര്‍ഷമായി ഒന്നും ചെയ്തിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: