ഒബാമയും ട്രംപും ചര്‍ച്ച നടത്തി

Friday 11 November 2016 8:50 pm IST

വാഷിങ്ടണ്‍: ഭാവി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ ചര്‍ച്ച നടത്തി. വൈറ്റ് ഹൗസിന്റെ ഭാഗമായ ഓവല്‍ ഓഫീസില്‍ ഒന്നര മണിക്കൂര്‍ തുടര്‍ന്ന ചര്‍ച്ച 'ശ്രേഷ്ഠമായിരുന്നു'വെന്ന് ഒബാമ പറഞ്ഞു. 'മഹത്തായ ബഹുമതി' എന്നാണ് ട്രംപ് പ്രതികരിച്ചത്. 'ട്രംപിന്റെ വിജയം രാജ്യത്തിന്റെ വിജയമാകുമെന്നും എല്ലാ സഹകരണവും നല്‍കാന്‍ ഒരുക്കമാ'ണെന്നും ഒബാമ അറിയിച്ചു. 'ഞങ്ങള്‍ വിവിധ വിഷയങ്ങളില്‍ സംസാരിച്ചു, ചിലത് രസകരമായിരുന്നു, ചിലത് വിഷമം പിടിച്ചതും,' ട്രംപ് പറഞ്ഞു. ഭാര്യ മെലീന, മരുമകന്‍ ജാര്‍ഡ് കുഷ്ണര്‍ തുടങ്ങിയവരും ട്രംപിനൊപ്പമെത്തിയിരുന്നു. പ്രഥമ വനിത മിഷേല്‍ ഒബാമയ്‌ക്കൊപ്പം മെലീന സമയം ചെലവിട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.