.
മാനന്തവാടി: നോട്ടുകൾ മാറാൻ വേണ്ടി ബാങ്കുകളിലേക്ക് ഒഴുകിയെത്തുന്ന ജനങ്ങളുടെ സഹായത്തിനായി ബാങ്കുകൾക്ക് മുമ്പിൽ ഹെൽപ്പ് ഡെസ്ക്കുകൾ തുറന്നിരിക്കുകയാണ് യുവമോർച്ച പ്രവർത്തകർ. വിവിധ ഇടപാടുകൾക്കായി ബാങ്കുകളിലെത്തുന്ന ആളുകൾക്ക് ഫോമുകൾ സൗജന്യമായി പൂരിപ്പിച്ച് നൽകുകയാണ് പ്രവർത്തകർ.കള്ളപ്പണക്കാർക്കെതിരെ ധീരമായ നിലപാട് സ്വീകരിച്ച പ്രധാനമന്ത്രിയുടെ തീരുമാനത്തിന് പിന്തുണയുമായാണ് ഹെൽപ്പ് ഡെസ്കുകൾ ആരംഭിച്ചതെന്ന് നേതാക്കൾ പറഞ്ഞു. പരിപാടി യുവമോർച്ച ജില്ല പ്രസിഡണ്ട് അഖിൽ പ്രേം .സി ഉദ്ഘാടനം ചെയ്തു. ജിതിൻ ഭാനു, ധനിൽ കുമാർ, അഖിൽ കേളോത്ത്, അജീഷ്, മണികണ്ഠൻ, തുടങ്ങിയവർ നേതൃത്വം നൽകി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: