രണ്ട് കിലോ കഞ്ചാവുമായി പിടിയില്‍

Friday 11 November 2016 9:20 pm IST

കുമളി: കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് വില്‍ക്കാനായി തമിഴ്‌നാട്ടില്‍ നിന്നും കൊണ്ടു വന്ന കഞ്ചാവ് കുമളി ചെക്ക്‌പോസ്റ്റില്‍ എക്‌സൈസ് പിടികൂടി. ചിറയിന്‍കീഴ് പുഷ്പ്പവിലാസം റിട്രിക്ക് റിച്ചാര്‍ഡ്(21) നെയാണ് പിടികൂടിയത്. രണ്ട് കിലോ കഞ്ചാവ് ഇയാളുടെ പക്കല്‍ നിന്നും കണ്ടെടുത്തു. തമിഴ്‌നാട് ബസ് സ്റ്റാന്റില്‍ ബസിറങ്ങി കുമളിയിലേക്ക് വരുന്ന വഴിയാണ് പിടിയിലായത്. ബാഗില്‍ തുണിയില്‍ പൊതിഞ്ഞാണ് കഞ്ചാവ് കണ്ടെത്തിയത്. സെന്റ്‌സേവിഴേസ് കോളേജിന് സമീപം താമസിക്കുന്ന റിട്രിക്ക് വിദ്യാര്‍ത്ഥികള്‍ക്ക് 500 രൂപയ്ക്കും 300 രൂപയ്ക്കും വില്‍ക്കുന്നതിനായി കൊണ്ടുവന്നതാണെന്ന് ഉദ്യോഗസ്ഥരോട് പറഞ്ഞു. തമിഴ്‌നാട് കമ്പത്ത് നിന്നും 16000 രൂപയ്ക്ക് വാങ്ങിയതായി പ്രതി പറയുന്നു. പ്രതിയെ പീരുമേട് കോടതിയില്‍ ഹാജരാക്കും. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഇ.പി. സിബി, പ്രീവന്റീവ് ഓഫീസര്‍ ജയന്‍.സി.ജോണ്‍, സിവില്‍ ഓഫീസര്‍മാരായ സനേജ്. കെ, ബിജുമോന്‍, സൈനുദീന്‍കുട്ടി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.