ബസ്സും ബൈക്കും കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു

Friday 11 November 2016 9:56 pm IST

പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി പഞ്ചായത്തിന് സമീപം ബസ്സും ബൈക്കും കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു. കീച്ചേരി ഷമ്മാസ് വില്ലയിലെ കെ.ഷമ്മാസ് (17) ആണ് മരണപ്പെട്ടത്. ഇന്നലെ രാവിലെ 9.30 ഓടെയാണ് അപകടം നടന്നത്. വളപട്ടണം താജുല്‍ ഉലും ഹയര്‍സസെക്കന്‍ഡറി സ്‌കൂളിലെ പത്താം തരം വിദ്യാര്‍ത്ഥിയായ ഷമ്മാസ് സുഹൃത്തായ ഷിനാദിനൊപ്പം ബൈക്കില്‍ സ്‌കൂളിലേക്ക് പോകുമ്പോഴാണ് അപകടം നടന്നത്. പയ്യന്നൂരിലേക്ക് പോവുകയായിരുന്ന ബസ്സുമായി കൂട്ടിയിടിച്ച് റോഡിലേക്ക് തെറിച്ച് വീണ ഷമ്മാസിന്റെ ദേഹത്തുകൂടെ ബസ്സ് കയറിയിറങ്ങുകയായിരുന്നു. ഉടന്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പരിക്കേറ്റ സിനാദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുഹമ്മദ്-റഹ്മത്ത് ദമ്പതികളുടെ മകനാണ് ഷമ്മാസ്. സഹോദരങ്ങള്‍: ഷജാബ്, ഷാരൂണ്‍, റിഷാന്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.