കണ്ണൂര്‍: കെഎംസി പെര്‍മിറ്റില്ലാതെ നഗരത്തില്‍ പാര്‍ക്ക് ചെയ്ത് സര്‍വ്വീസ് നടത്തുന്ന ഓട്ടോറിക്ഷകള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ തയ്യാറാവാത്ത അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ച് ഇന്നലെ തൊഴിലാളി യൂനിയനുകളുടെ സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ കണ്ണൂര്‍ കോര്പറേഷന് പരിധിയില്‍ ഓട്ടോ തൊഴിലാളികള്‍ നടത്തിയ സമരം പൂര്‍ണ്ണം. ഓട്ടോ തൊഴിലാളികള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടും നടപടിയെടുക്കാത്ത അധികൃതര്‍ക്കുള്ള മുന്നറിയിപ്പായിരുന്നു തൊഴിലാളി സമരം. മേയറുടെ നേതൃത്വത്തില്‍ ഏതാനും മാസം മുമ്പ് യോഗം ചേര്‍ന്ന് തീരുമാനങ്ങള്‍ എടുത്തിരുന്നുവെങ്കിലും അതും അട്ടിമറിക്കപ്പെടുകയായിരുന്നു. സിഐടിയു വിട്ട് നിന്നിരുന്നുവെങ്കിലും എല്ലാ വിഭാഗം തൊഴിലാളികളില്‍ നിന്നും സമരത്തില്‍ നിന്ന് സജീവ പിന്തുണയാണ് ലഭിച്ചത്. പണിമുടക്കിയ തൊഴിലാളികള്‍ നഗരത്തില്‍ പ്രകടനവും പ്രതിഷേധ യോഗവും നടത്തി. എന്‍.ലക്ഷ്മണന് യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ടി.വി.ജനാര്ദ്ധനന് അധ്യക്ഷത വഹിച്ചു. കെ.കെ.ശ്രീജിത്ത്, സി.കെ.ശ്രീകുമാര്‍, എസ്.യു.സത്താര്‍, റിഥിന്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: