കണ്ണൂര്‍: അനെര്‍ട്ട് ജില്ലാ ഓഫീസില്‍ സോളാര്‍ ഹോം ലൈറ്റിങ്ങ് സിസ്റ്റത്തിന് അപേക്ഷിക്കാം. 75 വാട്ട്സ് സോളാര്‍ പാനല്‍, 12 വോള്‍ട്ട് 75 എഎച്ച് ബാറ്ററി, 9 വാട്ട്സ് സി എഫ് എല്‍ ബള്‍ബ്-2, ഡി സി ഫാന്‍ എന്നിവ ഉള്‍പ്പെട്ടതാണ് സോളാര്‍ ഹോം ലൈറ്റിങ്ങ് സിസ്റ്റം. ആവശ്യമുളള വ്യക്തികള്‍, സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവര്‍ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡിന്റെ കോപ്പി സഹിതം അപേക്ഷിക്കണം. ഒരു റേഷന്‍ കാര്‍ഡിന് ഒരു ഹോം ലൈറ്റിങ് സിസ്റ്റമാണ് ലഭിക്കുക. അപേക്ഷകരുടെ ക്രമം അനുസരിച്ചാണ് വിതരണം. യൂണിറ്റ് ഒന്നിന് ആകെ വില 24,989 രൂപയാണ്. 4000 രൂപ സംസ്ഥാന സര്‍ക്കാര്‍ സബ്സിഡി കഴിച്ച് 20,989 രൂപ ഗുണഭോക്തൃ വിഹിതമായി അടക്കണം.
പദ്ധതികളില്‍ തുക വകയിരുത്തിയിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പട്ടികജാതി-പട്ടികവര്‍ഗ വികസന വകുപ്പ്, വനം വകുപ്പ് തുടങ്ങിയ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവ ഗുണഭോക്താക്കളില്‍ നിന്നുളള അപേക്ഷകളും ഗുണഭോക്തൃവിഹിതവും നല്കിയാല് സോളാര്‍ ഹോം ലൈറ്റിങ്ങ് സിസ്റ്റം സ്ഥാപിച്ചു നല്‍കും. ഫോണ്‍: 0497 2700051
പ്രതികരിക്കാൻ ഇവിടെ എഴുതുക: