ആലക്കോട്: ഹരിത പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമായി ഡിസ്പോസിബിള്‍ പ്ലേറ്റും ഗ്ലാസും പൊതുപരിപാടികള്‍ക്ക് ഉപയോഗിക്കുന്നത് നിരുത്സാഹപ്പെടുത്താന്‍ വാര്‍ഡ് വികസന സമിതി യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ആലക്കോട് ഗ്രാമപഞ്ചായത്ത് ടൗണ്‍ വാര്‍ഡില്‍ പൊതുപരിപാടികള്‍ക്ക് സ്റ്റീല്‍ പ്ലേറ്റും ഗ്ലാസും കോടുക്കുവാനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കണമെന്ന് വാര്‍ഡ് വികസന സമിതി യോഗം തീരുമാനിച്ചു. വാര്‍ഡില്‍ അശരണരായ രോഗികളെ സഹായിക്കാന്‍ വേണ്ടി സഹായ നിധി രൂപീകരിക്കുവാനും യോഗം തീരുമാനിച്ചു.
ആലക്കോട് കമ്മ്യൂണിറ്റിഹാളില്‍ ചേര്‍ന്ന വാര്‍ഡ് വികസന സമിതി യോഗത്തില്‍ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ഗിരിജാമണി ടീച്ചര്‍ അധ്യക്ഷത വഹിച്ചു. വികസന സമിതി കണ്‍വീനര്‍ അപ്പുക്കുട്ടന് സ്വാമിമഠം, ബിജു ഐരോട്ട്, കെ.ജി.ശിവശങ്കരന് നായര്‍, ജോര്‍ജ്ജ് അള്ളുംപുറം, ബാബു വളവനാട്ട്, തോമസ്, അജി കുന്നത്ത്, ടെസ്സി ജിജി ലീലാജി നായര്‍, മിനി ഹരിദാസ്, ശാരദ ദാസന്, സോഫി ചേരോലിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: