കോട്ടയം: സര്‍വീസ് പെന്‍ഷന്‍കാര്‍ക്ക് വിവിധ ബാങ്ക്/ട്രഷറികളില്‍ സമര്‍പ്പിക്കേണ്ട ലൈഫ് സര്‍ട്ടിഫിക്കറ്റ് എടുക്കുന്നതിനുളള സൗകര്യം ജില്ലയിലെ വിവിധ അക്ഷയ കേന്ദ്രങ്ങളില്‍ ലഭ്യമാക്കിയിട്ടുണ്ട്. ആധാര്‍ കാര്‍ഡ്, മൊബൈല്‍ ഫോണ്‍, പെന്ഷന് സംബന്ധമായ രേഖകള്‍ എന്നിവയുമായി അക്ഷയ കേന്ദ്രത്തിലെത്തുന്നവര്‍ക്ക് ലൈഫ് സര്‍ട്ടിഫിക്കറ്റ് എടുക്കാം. ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ പ്രോജക്ട് മാനേജര്‍ അറിയിച്ചു. വിശദവിവരങ്ങള്‍ക്ക് അക്ഷയ ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0481 2574477.
പ്രതികരിക്കാൻ ഇവിടെ എഴുതുക: