കോട്ടയം: ബിജെപി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സൗഹൃദകൂട്ടായ്മ നടത്തി. തിരുനക്കര ഐശ്വര്യ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി രാംമാധവ് പങ്കെടുത്തു. ക്ഷണിക്കപ്പെട്ട സദസ്സില്‍ അഭിഭാഷകര്‍, വ്യവസായികള്‍, കലാകാരന്മാര്, ചാര്‍ട്ടേഡ് അക്കൗണ്ടുമാര്‍, ഡോക്ടര്‍മാര്‍, മതപുരോഹിതര്‍, വ്യാപാരികള്‍, വിവിധ സംഘടനാ പ്രതിനിധികള്‍, കര്‍ഷകര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്, പി.കെ.കൃഷ്ണദാസ്, പി.എം.വേലായുധന്, എം.ഗേണേശ്, ജി.കാശിനാഥ്, ജില്ലാ പ്രസിഡന്റ് എന്‍.ഹരി, ജനറല്‍ സെക്രട്ടറിമാരായ കെ.പി.സുരേഷ്, ലിജിന്‍ലാല്‍ എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് എന്‍ഡിഎ സംസ്ഥാന നേതാക്കളുമായി ശ്രീരാംമാധവ് കൂടിക്കാഴ്ച നടത്തി. പിന്നീട് നടന്ന കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മിറ്റിയിലും അദ്ദേഹം പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: