കോട്ടയം: സിഎസ്ഐ മധ്യകേരള മഹായിടവക ദ്വിശതാബ്ദി ആഘോഷ സമാപനം ഇന്ന് നടക്കും. ഉച്ചയ്ക്ക് 2ന് പോലീസ് പരേഡ് ഗ്രൗണ്ടില്‍നിന്നും ആരംഭിക്കുന്ന റാലി നെഹ്റു സ്റ്റേഡിയത്തില്‍ എത്തിക്കഴിയുമ്പോള്‍ നടക്കുന്ന സമ്മേനം മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. സിഎസ്ഐ ഡെപ്യൂട്ടി മോഡറേറ്റര്‍ ബിഷപ്പ് തോമസ് കെ. ഉമ്മന്‍ അദ്ധ്യക്ഷത വഹിക്കും. സിഎസ്ഐ മോഡറേറ്റര്‍ ഡോ. ജി. ദൈവാശിര്വാദ മുഖ്യസന്ദേശം നല്‍കും. മലങ്കര കത്തോലിക്കാ സഭ കാതോലിക്കാ ബാവാ ബസേലിയോസ് കര്‍ദിനാള്‍ ക്ലിമ്മീസ്, മാര്‍ത്തോമ്മാ സുറിയാനിസഭ മെത്രാപ്പോലീത്ത ഡോ. ജോസഫ് മാര്‍ത്തോമ്മാ, സീറോമലബാര്‍സഭ ആര്‍ച്ച് ബിഷപ്പ് ജോസഫ് പൗവ്വത്തില്‍, ആഫ്രിക്കയിലെ ആംഗ്ലിക്കന്ചര്ച്ച് ബിഷപ്പ് ഡോ. ആല്‍ബര്‍ട്ട് ചാമ, യാക്കോബായസഭ മെത്രാപ്പോലീത്ത ഡോ. തോമസ് മാര്‍ തീമോത്തിയോസ്, പി.കെ. സാമന്ത് റോയ്, ജോണ്‍ ഹോള്‍ ബ്രൂക്ക്, ഡോ. പി.സി. സിങ്, ഉമ്മന്‍ചാണ്ടി, ജോസ് കെ മാണി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, കളക്ടര്‍ സി.എ. ലത, ഡോ. പി.ആര്പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: