ബീഡി-കൈത്തറി തൊഴിലാളികളെ ബിപിഎല്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തണം

Friday 11 November 2016 10:42 pm IST

കാസര്‍കോട്: ബീഡി-കൈത്തറി മേഖലയില്‍ ജോലിചെയ്യുന്ന മഴുവന്‍ തൊഴിലാളി കുടുംബങ്ങളെയും ബിപിഎല്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്നും റേഷന്‍കാര്‍ഡിലെ അപാകതകള്‍ പരിഹരിക്കണമെന്നും ബിഡിജെഎസ് ജില്ലാ കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ഗണേഷ് പാറക്കട്ട യോഗം ഉദ്ഘാടനം ചെയ്തു. 15ന് നടക്കുന്ന എന്‍ഡിഎ ജില്ലാ കണ്‍വെന്‍ഷന്‍ വിജയിപ്പിക്കാന്‍ തീരുമാനിച്ചു. പാര്‍ട്ടിയുടെ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായി ഡിസംബര്‍ 1ന് എല്ലാ പഞ്ചായത്ത് തലങ്ങളിലും പതാകദിനം ആചരിക്കും. യോഗത്തില്‍ ജില്ലാ വൈസ് പ്രസിഡന്റ് നാരായണന്‍ കരിന്തളം, കെ.വി.ബാലകൃഷ്ണന്‍ ഉദുമ, കുഞ്ഞികൃഷ്ണന്‍ തൃക്കരിപ്പൂര്‍, ജില്ലാ സെക്രട്ടറി എ.പി.വിജയന്‍, നാരായണന്‍ മഞ്ചേശ്വരം, ജോ,സെക്രട്ടറി അഡ്വ.ദിലീഷ് കുമാര്‍, കെ.ആര്‍.സോമന്‍, ട്രഷറര്‍ കേവീ സ് ബാലകൃഷ്ണന്‍, ജയാനന്ദന്‍ പാലക്കുന്ന്, ഗണേഷ് പാണത്തൂര്‍, ഗിരിപ്രസാദ് എന്നിവര്‍ സംസാരിച്ചു. എ.ടി.വിജയന്‍ സ്വാഗതവും, ബാലകൃഷ്ണന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.