കേരളോത്സവം 13 മുതല്‍ 20 വരെ

Friday 11 November 2016 10:43 pm IST

കാഞ്ഞങ്ങാട്: അജാനൂര്‍ ഗ്രാമ പഞ്ചായത്ത് കേരളോത്സവം 13 മുതല്‍ 20 വരെ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ സംഘടിപ്പിക്കുവാന്‍ തീരുമാനിച്ചു. പഞ്ചായത്തിലെ രജിസ്‌ട്രേഡ് ക്ലബ്ബുകളിലെ കലാ കായിക പ്രതിഭകള്‍ 11 ന് മുമ്പായി ഓണ്‍ലൈനില്‍ പേര് രജിസ്റ്റര്‍ ചെയ്യണം 2016 ജനുവരി 1 ന് 15 വയസ്സ് തികഞ്ഞവരും 35 വയസ്സില്‍ കവിയാത്തവര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. 13 ന് രാവിലെ 10 മണിക്ക് വേലാശ്വരത്ത് മത്സര പരിപാടിയുടെ ഉല്‍ഘാടനം പ്രസിഡന്റ് പി. ദാമോദരന്‍ നിര്‍വ്വഹിക്കും. കലാമത്സരം രാമഗിരി കാലാകേന്ദ്രത്തിലും ഫുഡ്‌ബോള്‍ മത്സരം വേലാശ്വരത്തും കമ്പവലി നോര്‍ത്ത് കോട്ടച്ചേരി റഡ്സ്റ്റാര്‍ യൂത്ത് സെന്റര്‍, ഷട്ടില്‍, ചെസ്, ഗ്രീന്‍ സ്റ്റാര്‍ മഡിയന്‍, കബഡി മത്സരം റഡ് സ്റ്റാര്‍ മുക്കൂട്, വോളിബോള്‍ ജോളിയൂത്ത് സെന്റര്‍, കായിക മത്സരം ഉദയ ക്ലബ്ബ് മാവുങ്കാല്‍, കാര്‍ഷികോത്സവം കിഴക്കെ വെള്ളിക്കോത്ത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.