മാറാട് കൂട്ടക്കൊല; സിബിഐ അന്വേഷണം സ്വാഗതാര്‍ഹം: മത്സ്യപ്രവര്‍ത്തക സംഘം

Saturday 12 November 2016 7:15 am IST

കാസര്‍കോട്: മാറാട് കൂട്ടക്കൊലയ്ക്ക് പിന്നിലെ ഗൂഢാലോചന സിബിഐ അന്വേഷിക്കാന്‍ ഉത്തരവിട്ട കേരള ഹൈക്കോടതി നടപടിയെ ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘം ജില്ലാ കമ്മറ്റി സ്വാഗതം ചെയ്തു. മാറി മാറി അധികാരത്തില്‍ വന്നവര്‍ സിബിഐ അന്വേഷണത്തെ അവഗണിക്കുകയായിരുന്നുവെന്നും, എട്ട് മത്സ്യത്തൊഴിലാളികളെ ഏകപക്ഷീയമായി കൂട്ടക്കൊല ചെയ്തതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാന്‍ ഈ അന്വേഷണത്തില്‍ കഴിയുമെന്നും യോഗം അഭിപ്രായപ്പെട്ടു. യോഗത്തില്‍ ജില്ലാ പ്രസിഡന്റ് ബാലകൃഷ്ണന്‍ പുതിയവളപ്പില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് കെ.വിനോദന്‍, ഉണ്ണി പുതിയവളപ്പ്, രഘു അജാനൂര്‍, നാരായണന്‍ കുമ്പള എന്നിവര്‍ സംസാരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി പവിത്രന്‍ സ്വാഗതവും, സംഘടനാ സെക്രട്ടറി ഭാസ്‌കര കീഴൂര്‍ നന്ദിയും പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.