പേരാമ്പ്ര: വിള ഇന്‍ഷൂറന്‍സ് പദ്ധതിയെക്കുറിച്ച് കര്‍ഷകരില്‍ അവബോധമുണ്ടാക്കുന്നതിനായി പ്രധാനമന്ത്രി ഫസല്‍ ബീമാ യോജന പദ്ധതി സംബന്ധിച്ച ബോധവല്‍ക്കരണ സെമിനാര്‍ പെരുവണ്ണാമൂഴി കൃഷിവിജ്ഞാന കേന്ദ്രത്തില്‍ നടത്തി. എം.കെ.രാഘവന് എം.പി. ഉദ്ഘാടനം ചെയ്തു. ഐ.ഐ. എസ്.ആര്.ഡയറക്ടര്‍ ഇന്‍ ചാര്‍ജ് ഡോ. ബി.ശശികുമാര്‍ അദ്ധ്യക്ഷത വഹിച്ചു.കൃഷി വിജ്ഞാന് കേന്ദ്രം പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഡോ.പി. രാധാകൃഷ്ണന്, കൃഷി വിജ്ഞാന് കേന്ദ്രം സബ്ബ്ജക്ട് മാറ്റര്‍ സ്പെഷലിസ്റ്റ് ഡോ. പി.എസ്.മനോജ് പ്രസംഗിച്ചു. പ്രധാനമന്ത്രി വിള ഇന്‍ഷൂറന്‍സ് പദ്ധതിയെക്കുറിച്ച് അഗ്രികള്‍ച്ചര്‍ ഇന്‍ഷൂറന്‍സ് കമ്പനി ഓഫീസര്‍ സി.വി.വിമല്‍, വിള ഇന്‍ഷൂറന്‍സിന്റെ സാങ്കേതിക വശത്തെ സംബന്ധിച്ച് രഞ്ജു കൃഷ്ണന് എന്നിവരും ശാസ്ത്രീയ വിള പരിപാലന മുറകളെ സംബന്ധിച്ച് ഐ.ഐ.എസ്.ആര്. സയന്റിസ്റ്റ് ഡോ.ആര്.പ്രവീണയും ക്ലാസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: