ന്യൂദല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി നജീബ് അഹമ്മദിനെ കാണാതായ സംഭവത്തെ കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷിക്കും. ദല്‍ഹി പോലീസാണ് കേസ് ക്രൈംബ്രാഞ്ചിനു കൈമാറിയത്.
ഒക്ടോബര്‍ 15 നാണ് നജീബിനെ കാണാതായത്. നജീബിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുമായി കൂടികാഴ്ച നടത്തിയിരുന്നു.
തുടര്‍ന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നും രാഷ്ട്രപതി വിശദീകരണം തേടിയിരുന്നു. ദല്‍ഹി ജവര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയിലെ ബയോടെക്നോളജി വിദ്യാര്‍ത്ഥിയായിരുന്ന നജീബ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: