ടോക്കിയോ: ജപ്പാനില്‍ ശക്തമായ ഭൂചലം. റിക്ടര്‍ സ്കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായതായി റിപ്പോര്‍ട്ടില്ല. പ്രാദേശിക സമയം പുലര്‍ച്ചെ 6.42നാണ് ഭൂചലനമുണ്ടായതെന്നാണ് വിവരം.
ടോക്കിയോയിലെ ഹോന്‍ഷു ദ്വീപിന്റെ വടക്കു കിഴക്കന്‍ തീരത്താണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുഎസ് ഭൂഗര്‍ഭ ഗവേഷണ കേന്ദ്രം അറിയിച്ചു. ഭൂചലനത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: