പത്തനാപുരം: കുന്നിക്കോട്-പട്ടാഴി റോഡിലെ കാക്കാണിക്കല് പാലത്തിന് ഒടുവില്‍ ശാപമോക്ഷമായി. തകര്‍ന്ന പഴയപാലം പൊളിച്ച് നീക്കി പുതിയ പാലം നിര്‍മാണം പകുതിയായി. കാവല്പുര ഏലായിലെ കാക്കാണിക്കല് തോടിന് കുറുകെ 1948 ല്‍ പണിത പാലം മൂന്നുവര്‍ഷം മുമ്പ് പ്രകൃതിക്ഷോഭത്തിലാണ് നശിച്ചത്.
അപ്രോച്ച് റോഡ് വശവും കോണ്‍ക്രീറ്റിങും പൊട്ടി തകര്‍ന്ന പാലമാണ് പൊളിച്ച് നീക്കി തുടങ്ങിയത്. എംഎല്‍എ ഫണ്ടില്‍ നിന്നും ഒരു കോടിയോളം രൂപയാണ് പാലത്തിനായി അനുവദിച്ചത്. ആറ് മാസത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കണമെന്ന വ്യവസ്ഥയിലാണ് കരാര്‍ നല്‍കിയിട്ടുള്ളത്.
എട്ട് മീറ്റര്‍ വീതിയില്‍ രണ്ടര മീറ്റര്‍ ഉയരത്തിലാണ് പാലം നിര്‍മ്മിക്കുക. പാലം പൊളിച്ച് നീക്കിയതോടെ ഞാറക്കാട് വഴി തലവൂര്‍ ക്ഷേത്രത്തിന് സമീപത്ത് കൂടിയും ആവണീശ്വരം കോടിയാട്ട് മുക്ക് കാവല്പുര ലവല്‍ ക്രോസ് വഴിയും ഗതാഗതം ക്രമീകരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: