ഹലോ ഇംഗ്ലീഷ് പദ്ധതി ഉദ്ഘാടനം നാളെ

Saturday 12 November 2016 7:38 pm IST

ആലപ്പുഴ: സര്‍വ ശിക്ഷാ അഭിയാന്റെയും(എസ്എസ്എ) വിദ്യാഭ്യാസ വകുപ്പിന്റെയും നേതൃത്വത്തില്‍ പൊതു വിദ്യാലയങ്ങളില്‍ മാതൃഭാഷയോടൊപ്പം ഇംഗ്ലിഷ് ഭാഷയും പ്രധാന്യത്തോടെ പഠിപ്പിക്കുന്നതിനു വേണ്ടിയുള്ള ഹലോ ഇംഗ്ലിഷ് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം 14നു രാവിലെ 10നു വെള്ളിയാകുളം ജിയുപിഎസില്‍ മന്ത്രി പി.തിലോത്തമന്‍ ഉദ്ഘാടനം ചെയ്യും. ഇംഗ്ലിഷ് മീഡിയം സ്‌കൂളുകളില്‍ മാത്രം കുട്ടികളെ പഠിപ്പിച്ചാലെ കുട്ടികളില്‍ ഇംഗ്ലിഷ് ഭാഷാപരിജ്ഞാനം ഉണ്ടാകുകയുള്ളു എന്ന രക്ഷാകര്‍ത്താക്കളുടെ തെറ്റിദ്ധാരണകള്‍ മാറ്റുന്നതിനു വേണ്ടിയാണു ഉപജില്ലാ തലത്തില്‍ തിരഞ്ഞെടുത്ത 50 എല്‍പി സ്‌കൂളുകളിലെ അധ്യാപകര്‍ക്കു പ്രത്യേക പരിശീലനം നല്‍കുന്നതെന്നു ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ വി.അശോകന്‍, എസ്എസ്എ ജില്ലാ പ്രോജക്ട് ഓഫിസര്‍ എസ്.ജീവലത, ഡിപിഒ എ.സിദ്ദിഖ്, ബ്ലോക്ക് പ്രോജക്ട് ഓഫിസര്‍ എം. ഷുക്കൂര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.