അടൂര്‍ ഉപജില്ല ശാസ്ത്രമേള സമാപിച്ചു

Saturday 12 November 2016 9:01 pm IST

അടൂര്‍: അടൂര്‍ വിദ്യാഭ്യാസ ഉപജില്ല ശാസ്ത്രമേള സമാപിച്ചു. സയന്‍സ് മേളയില്‍ എല്‍.പി.വിഭാഗത്തില്‍ തൂവയൂര്‍ നോര്‍ത്ത് ഗവ.എല്‍.പി.സ്‌കൂളും യു.പി.വിഭാഗത്തില്‍ അടൂര്‍ സെന്റ് മേരീസ് യു.പി.സ്‌കൂളും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ പറക്കോട് പി.ജി.എം. ജി.എച്ച്.എസ്സും ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ അടൂര്‍ ഗവ. ബോയ്സ് സ്‌കൂളും ഓവറോള്‍ ചാമ്പ്യന്മാരായി. സോഷ്യല്‍ മേളയില്‍ എല്‍.പി.വിഭാഗത്തില്‍ കരുവാറ്റ ഗവ.എല്‍.പി.സ്‌കൂളും യു.പി.വിഭാഗത്തില്‍ അടൂര്‍ സെന്റ് മേരീസ് എം.എം. യു.പി.സ്‌കൂളും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ അടൂര്‍ സെന്റ് മേരീസ് എം.എം. ജി.എച്ച്.എസ്സും ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ അങ്ങാടിക്കല്‍ സൗത്ത് എസ്.എന്‍.വി. എച്ച്.എസ്.എസ്സും ചാമ്പ്യന്മാരായി. വര്‍ക്ക് എക്സ്?പീരിയന്‍സില്‍ എല്‍.പി.വിഭാഗത്തില്‍ തെങ്ങമം ഗവ.എല്‍.പി.സ്‌കൂളും യു.പി.വിഭാഗത്തില്‍ തെങ്ങമം യു.പി.സ്‌കൂളും ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ അങ്ങാടിക്കല്‍ സൗത്ത് എസ്.എന്‍.വി.എച്ച്.എസ്.എസ്സും ജേതാക്കളായി. ഗണിത വിഭാഗത്തില്‍ എല്‍.പി.യില്‍ അറന്തക്കുളങ്ങര ഗവ. എല്‍.പി.സ്‌കൂളും യു.പി.വിഭാഗത്തില്‍ അങ്ങാടിക്കല്‍ സൗത്ത് എസ്.എന്‍.വി.എച്ച്.എസ്.എസ്സും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ പെരിങ്ങനാട് ടി.എം.ജി. എച്ച്.എസ്.എസ്സും ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ അടൂര്‍ ഗവ.ബോയ്സ് സ്‌കൂളും ജേതാക്കളായി. സമാപന സമ്മേളനം അടൂര്‍ നഗരസഭ കൗണ്‍സിലര്‍ എസ്. ബിനു ഉദ്ഘാടനം ചെയ്തു. സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. എ.ഇ.ഒ. സുമാദേവിയമ്മ സമ്മാനദാനം നിര്‍വഹിച്ചു. കൃഷ്ണദാസ് കുറുമ്പകര, എ.ബാലചന്ദ്രന്‍പിള്ള, ഷിബു ചെപ്പള്ളില്‍, നാരായണന്‍ മണ്ണടി, ഡി.രാജാറാവു, റോയി വര്‍ഗീസ്, പി.കെ.എബ്രഹാം എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.