ജില്ലാ സ്‌കൂള്‍ ശാസ്‌ത്രോത്സവം മേഖല വൊക്കേഷണല്‍ എക്‌സ്‌പോ തിരുമൂലപുരത്ത്

Saturday 12 November 2016 9:03 pm IST

പത്തനംതിട്ട: ജില്ലാ സ്‌കൂള്‍ ശാസ്‌ത്രോത്സവവും വോക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിചെങ്ങന്നൂര്‍ മേഖല എക്‌സ്‌പോയും കരിയര്‍ സെമിനാറും 15 മുതല്‍ 17 വരെതിരുമൂലപുരത്തു നടക്കും. തിരുമൂലപുരം ബാലികാമഠം എച്ച്എസ്എസ്,എസ്എന്‍വിഎച്ച്എസ്എസ്, തിരുമൂലവിലാസം യുപിഎസ്,ഇരുവെള്ളിപ്ര സെന്റ് തോമസ് എച്ച്എസ്എസ് എന്നിവിടങ്ങളിലായിശാസ്‌ത്രോത്സവത്തിനു വേദിയൊരുക്കുമെന്ന് ഡിഡിഇ എസ്. സുജാതപത്രസമ്മേളനത്തില്‍ പറഞ്ഞു. ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവൃത്തിപരിചയ, ഐടിമേളകളാണ് ശാസ്‌ത്രോത്സവത്തിന്റെ ഭാഗമായി വിവിധസ്‌കൂളുകളിലായി നടക്കുന്നത്. 15നു രാവിലെ 11 മുതല്‍ ബാലികാമഠംഎച്ച്എസ്എസില്‍ ശാസ്‌ത്രോത്സവം രജിസ്‌ട്രേഷനും വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി എക്‌സ്‌പോ എസ്എന്‍വിഎച്ച്എസ്എസിലും ആരംഭിക്കും. 16നു രാവിലെ 10ന് ബാലികാമഠം എച്ച്എസ്എസില്‍ ശാസ്ത്രമേള,ഗണിതശാസ്ത്ര ക്വിസ് എന്നിവയും എസ്എന്‍വിഎച്ച്എസില്‍ മേഖലവൊക്കേഷണല്‍ എക്‌സ്‌പോയും ഐടി സ്‌കൂളില്‍ ഐടി മേളയും നടക്കും. 17നുബാലികാമഠം എച്ച്എസ്എസില്‍ ഗണിതശാസ്ത്ര മേളയും സെന്റ് തോമസ്എച്ച്എസ്എസില്‍ സാമൂഹ്യശാസ്ത്ര ക്വിസും തിരുമൂലവിലാസംയുപിഎസ്, സെന്റ് തോമസ് എച്ച്എസ്എസ്, എസ്എന്‍വി എച്ച്എസ്എന്നിവിടങ്ങളിലായി തത്സമയ നിര്‍മാണ ്മത്സരവും നടക്കും. 18നുബാലികാമഠം എച്ച്എസ്എസില്‍ ശാസ്ത്രക്വിസും ഐടി സ്‌കൂളില്‍ ഐടി മേളയും തുടരും.മൂന്നുമണിക്കൂര്‍ നീളുന്ന തത്സമയ നിര്‍മാണ മത്സരത്തില്‍ 35 ഇനങ്ങളിലായി 2640കുട്ടികള്‍ പങ്കെടുക്കും. ശാസ്‌ത്രോത്സവത്തില്‍ ജില്ലയിലെ 11 ഉപജില്ലകളില്‍നിന്നായി 3500ലധികം ശാസ്ത്ര പ്രതിഭകളും വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിഎക്‌സ്‌പോയില്‍ പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ 48 വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ നിന്നുള്ള 500 കുട്ടികളും പങ്കെടുക്കും.16നു രാവിലെ 9.30ന് ബാലികാമഠം എച്ച്എസ്എസില്‍ നഗരസഭ ചെയര്‍മാന്‍ കെ.വി. വര്‍ഗീസ് ശാസ്‌ത്രോത്സവം ഉദ്ഘാടനം ചെയ്യും. 17നുസമാപനസമ്മേളനവും നടക്കും. പത്തനംതിട്ട കൊടുന്തറ കൊച്ചുവീട്ടില്‍കെ.ആര്‍. മനോജ് തയാറാക്കിയ മേളയുടെ ലോഗോ ഡിഡിഇ ചടങ്ങില്‍പ്രകാശനം ചെയ്തു. പബ്ലിസിറ്റി കണ്‍വീനര്‍ റോയി വര്‍ഗീസുംപത്രസമ്മേളനത്തില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.