നെടുങ്കണ്ടം: ആളില്ലാത്ത വീട്ടില്‍ മോഷണം അഞ്ചര പവന് സ്വര്‍ണ്ണവും 35000 രൂപയും കവര്‍ന്നു. മുണ്ടിയെരുമ തേക്കിന്‍കൂട്ടത്തില്‍ ഷീനയുടെ വീട്ടിലാണ് വെള്ളിയാഴ്ച രാത്രിയില്‍ മോഷണം നടന്നത്. മുന്‍ വശത്തെ കതകിന്റെ പൂട്ട് തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്ത്കടന്നത്. ഹാളിലെയും കിടപ്പു മുറിയിലെയും അലമാരകളില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണവും പണവുമാണ് കവര്‍ന്നത്. ഭര്‍ത്താവ് അബ്ദുള്‍റസാക്ക് സ്ഥലത്തില്ലാഞ്ഞതിനാല്‍ ഷീന സമീപത്തെ ബന്ധുവിന്റെ വീട്ടിലായിരുന്നു. സമീപത്തെ മറ്റ് ചില വീട്ടില്‍ മോഷണ ശ്രമം നടന്നിരുന്നു. നെടുങ്കണ്ടം പൊലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.വിരലടയാള വിദഗ്ദരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: